ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഓരോ അവലോകന യോഗത്തിലും പലിശ നിരക്കില്‍ മാറ്റം വരുത്തുമോയെന്ന പ്രതീക്ഷയിലാണ് ഏവരും. ഇത്തവണത്തെ അവലോകന യോഗത്തില്‍ പലിശനിരക്കില്‍ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് അഞ്ചു ശതമാനത്തില്‍ നിന്ന് 4.75 ശതമാനമായി കുറക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പം ആഗസ്തിലെ 2.2 ശതമാനത്തില്‍ നിന്ന് സെപ്തംബറില്‍ 1.7 ശതമാനമായി കുറഞ്ഞിരുന്നു. പലിശ നിരക്കു കുറയ്ക്കുന്നതിന് അനുകൂലമാണ് പല സാഹചര്യവും
സാധനങ്ങളുടെ വിലയില്‍ മൂന്നു വര്‍ഷത്തിലേറെയായി ഉണ്ടായിരിക്കുന്ന കുറവാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തിന്റെ കണക്ക് പ്രകാരം 2023 ഒക്ടോബര്‍ മാസവുമായി താരതമ്യപ്പെടുത്തിയാല്‍ ഈ മാസം ഭക്ഷ ഉല്‍പ്പന്ന വിലയില്‍ 0.8 ശതമാനം കുറവുണ്ടായി.
ഉല്‍പ്പന്നങ്ങളുടെ വില ഒരു വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 2.1 ശതമാനം കുറഞ്ഞു. വിലകള്‍ കുറഞ്ഞെങ്കിലും സാധനങ്ങള്‍ മേടിക്കുന്നതിലും കുറവുണ്ട്. ജനം ചെലവ് നിയന്ത്രിക്കുന്നതാണ് കാരണം.
എന്നാല്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം തീരുമാനത്തെ സ്വാധീനിക്കുമോ എന്ന സംശയം പങ്കുവയ്ക്കുകയാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍. ഏതായാലും ജനം കാത്തിരിപ്പിലാണ് പലിശ നിരക്ക് കുറയ്ക്കുന്നതിനായി.