Don't Miss

'നാടകാ'ന്തം 'ദിവ്യ'ദര്‍ശനം


രണ്ടാഴ്ച നീണ്ട 'ഒളിച്ചേ കണ്ടേ' കളിയ്ക്കു സമാപനം. പോലീസും പിപി ദിവ്യയും ജനത്തിന് മുന്നില്‍ പ്രത്യക്ഷരായി. പാര്‍ട്ടിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുപോലെ തണലേകിയ ദിവ്യയ്ക്ക് കോടതിയുടെ വക പ്രഹരമാണ് തിരിച്ചടിയായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെ കാര്യങ്ങള്‍ നടന്നു. കണ്ണപുരത്തുവെച്ചാണ് ദിവ്യയും പോലീസും 'നാടകീയമായി' കാണുന്നത്. പോലീസ് വഴിയില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തെന്നും അതല്ല താന്‍ കീഴടങ്ങിയതാണെന്നു ദിവ്യയും പറയുന്നു. രണ്ടായാലും അതും തിരക്കഥയുടെ ഭാഗം തന്നെ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂന്നുമണിക്കൂറോളം ചോദ്യംചെയ്യലൊക്കെയുണ്ടായിരുന്നു.

ഏതായാലും മുന്‍കൂര്‍ജാമ്യം കിട്ടുമോയെന്നറിയാന്‍ കാത്ത ദിവ്യക്കും പോലീസിനും കോടതി വിധി അടിയായി. അതോടെ അറസ്റ്റും ചോദ്യം ചെയ്യലും മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കലും ഒക്കെ വേണ്ടിവന്നു. തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. നാളെ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പിപി ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാന്റിലായ ദിവ്യയെ പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് ആണ് മാറ്റും. രണ്ട് മണിക്കൂര്‍ നീണ്ട 'ചോദ്യം ചെയ്യലാ'യിരുന്നു ക്രൈം ബ്രാഞ്ച് ഓഫീസില്‍ നടന്നത്. ഇതിന് ശേഷമാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് ഒന്നാം പ്രതിയാക്കി കേസെടുത്തതിന് ശേഷം 15ാം ദിവസമാണ് കണ്ണൂരില്‍ തന്നെയുണ്ടായിരുന്ന പിപി ദിവ്യ അറസ്റ്റിലാകുന്നത് എന്ന് മനസിലാക്കുമ്പോഴാണ് ദിവ്യ എത്ര വലിയ വിഐപി ആയിരുന്നെന്നു മനസിലാവുക. എന്നാല്‍ തങ്ങളുടെ നടപടികളില്‍ വീഴ്ചയില്ലെന്നാണ് പൊലീസ് വീമ്പിളക്കുന്നത്. ദിവ്യ നിരന്തരം പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് അറസ്റ്റ് വെെകിയതെന്നും കമ്മീഷണര്‍ പറയുന്നു. പൊലീസ് റിപ്പോര്‍ട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം തള്ളിയതെന്നും കമ്മീഷണര്‍ പറഞ്ഞു.

എഡിഎമ്മിനെ അപമാനിക്കാന്‍ ദിവ്യ ശ്രമിച്ചെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. തന്റെ സഹപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനംനൊന്ത് മറ്റ് വഴികള്‍ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേരളം സമൂഹത്തെ മൊത്തം പരിഹസിച്ചാണ് ദിവ്യയും സംരക്ഷകരും രണ്ടാഴ്ചക്കാലം വിലസിയത്. ഇനി മുന്നോട്ടും ദിവ്യയ്ക്ക് എല്ലാ സഹായവും ചെയ്യാന്‍ ആളും സംവിധാനവും ഉണ്ടാവും എന്നുറപ്പ്. ഒരേസമയം ഇരയുടെ കുടുബത്തോടൊപ്പം ആണെന്ന് പറയുകയും വേട്ടക്കാരിയ്ക്കു സംരക്ഷണ കവചം ഒരുക്കുകയും ചെയ്ത ഡബിള്‍ സ്റ്റാന്‍ഡ് ആയിരുന്നു ദിവ്യയ്ക്കായി സിപിഎം സ്വീകരിച്ചത്.

  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions