അസോസിയേഷന്‍

ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ന് കവന്‍ട്രിയില്‍

ലണ്ടന്‍: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ചു നടക്കും.

ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും.

കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക. കൂടാതെ സ്‌പെഷ്യല്‍ ക്യാറ്റഗറികളിലായി വിവിധ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ച 'ജോയ് ടു ദി വേള്‍ഡ്' ആറാം പതിപ്പില്‍ കിരീടം ചൂടിയത് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ആയിരുന്നു. ഹെര്‍മോന്‍ മാര്‍ത്തോമാ ചര്‍ച്ച് മിഡ്‌ലാന്‍ഡ്‌സ് രണ്ടാം സ്ഥാനവും, ഹാര്‍മണി ഇന്‍ ക്രൈസ്റ്റ് ക്വയര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് ലണ്ടന്‍ നാലാം സ്ഥാനവും, സഹൃദയ ടണ്‍ബ്രിഡ്ജ് വെല്‍സ് അഞ്ചാം സ്ഥാനവും നേടി. ഏറ്റവും നല്ല അവതരണത്തിനുള്ള 'ബെസ്‌ററ് അപ്പിയറന്‍സ്' അവാര്‍ഡിന് ബിര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അര്‍ഹരായി.

യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രെജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഭാരവാഹികളുമായി ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രെജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. കരോള്‍ ഗാനമത്സരത്തിന്റെ രെജിസ്‌ട്രേഷനുള്ള അവസാനതീയതി നവംബര്‍ 20 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Contact numbers: 07958236786 / 07720260194 / 07828456564

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions