Don't Miss

ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയം; കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി

കൊല്ലം: ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയത്തില്‍ കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി. കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ മലയാളത്തനിമയില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും ഒന്നായി. കൊല്ലം നെടുമണ്‍കാവ് സ്വദേശി കെ.എസ്. ഹരികൃഷ്ണനും (30) ലണ്ടന്‍ സ്വദേശി ഇന്‍ഡേര ടമാര ഹാരിസണുമാണ് (25) വിവാഹിതരായത്.

ലണ്ടനില്‍ സ്വന്തം നിലയില്‍ പി.ആര്‍ ഏജന്‍സി നടത്തുകയാണ് ഇന്‍ഡേര. ലാറ്റക്‌സ് ഷീറ്റുകള്‍ ചെറിയ പാനലുകളാക്കി അതില്‍ വ്യത്യസ്ത ശൈലിയിലുള്ള വസ്ത്രങ്ങള്‍ തയ്യാറാക്കുന്ന ഹാരി (HAARI) എന്ന ലോകോത്തര ബ്രാന്‍ഡിന്റെ ഉടമയാണ് ഹരി. രണ്ടു വര്‍ഷം മുന്‍പ് ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ലാറ്റക്സ് വസ്ത്രമൊരുക്കുന്നതിനിടെയാണ് ഹരിയും ഫാഷന്‍ ഷോയുടെ പബ്ലിക്ക് റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ഇന്‍ഡേരയും പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും കതിര്‍ മണ്ഡപത്തിലെത്തിച്ചത്.

പച്ച നിറത്തിലുള്ള സാരിയുമുടുത്ത് മുല്ലപ്പൂവും ചൂടി ഇന്‍ഡേര 'മലയാളി' നവവധുവായി. കേരളത്തിന്റെ തനതായ ചടങ്ങുകള്‍ ഇന്‍ഡേരയ്ക്കും അമ്മ ക്യാരന്‍ ഹാരിസണും ഏറെ കൗതുകമായി. ചടങ്ങുകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹരിയുടെ ബന്ധുക്കള്‍ ഇന്‍ഡേരയുടെ ഒപ്പം തന്നെ നിന്നു. എസ്.എന്‍.ഡി.പി.യോഗം കൊല്ലം യൂണിയന്‍ കൗണ്‍സിലര്‍ ബി. പ്രതാപിന്റെ ഉടമസ്ഥതയിലുള്ള ഡിലൈറ്റ് ഇവന്റ്സാണ് വിവാഹ ചടങ്ങുകള്‍ ക്രമീകരിച്ചത്. കൊട്ടാരക്കര കരീപ്ര നെടുമണ്‍കാവ് കിഴക്കതില്‍ പുത്തന്‍ വീട്ടില്‍ സുരേന്ദ്രന്‍ പിള്ളയുടെയും ബീനാകുമാരിയുടെയും മകനാണ് ഹരി എന്ന ഹരികൃഷ്ണന്‍. ലണ്ടന്‍ ഡെന്‍ഹാം വില്ലേജില്‍ ക്യാരന്‍ ഹാരിസന്റെ മകളാണ് ഇന്‍ഡേര ടമാര ഹാരിസ്. 12ന് ഇരുവരും ലണ്ടനിലേക്ക് പറക്കും. എന്റെ ജീവിതം ഞാന്‍ ഹരിയിലൂടെ ഡിസൈന്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ കാലാവസ്ഥയും സംസ്‌കാരവും ഒക്കെ ഒരുപാട് ഇഷ്ടപെട്ടു. ലണ്ടനില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. ഇന്‍ഡേര അവളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് ലൈഫ് ഡിസൈന്‍ ചെയ്തത്.

  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions