അസോസിയേഷന്‍

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ടി ഷര്‍ട്ടുകളും ക്യാപ്പുകളും പ്രകാശനം ചെയ്തു ഒഐസി സി (യുകെ)

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സംഘടന പ്രത്യേകമായി രൂപപ്പെടുത്തിയ ടി ഷര്‍ട്ടുകളും തൊപ്പികളുടേയും പ്രകാശനകര്‍മ്മം നിര്‍വഹിക്കപ്പെട്ടത്തോടെ ഒ ഐ സി സി (യു കെ) യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന പ്രകാശനകര്‍മ്മം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ എം എല്‍ എ സന്നിഹിതനായിരുന്നു. വയനാട് കേണിച്ചേരിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകര്‍മം ചാണ്ടി ഉമ്മന്‍ എം എല്‍ എയും സുല്‍ത്താന്‍ ബത്തേരിയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന പ്രകാശനകര്‍മ്മം കോട്ടയം ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ഫില്‍സന്‍ മാത്യൂസും നിര്‍വഹിച്ചു. സംഘടനയെ പ്രതിനിധീകരിച്ചുകൊണ്ട് ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇരുവരും പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കഴിഞ്ഞ രണ്ടാം തിയതിയാണ് യു കെയില്‍ നിന്നും നാട്ടിലെത്തി ചേര്‍ന്നത്.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിപ്പിച്ച തൊപ്പികള്‍ മഹിളാ കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ലോക് പ്രസിഡന്റ് ശാലിനി, ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലയര്‍ മാത്യൂസില്‍ നിന്നും സ്വീകരിച്ചു.


ഇപ്പോള്‍ നാട്ടില്‍ വോട്ടവകാശമുള്ള പ്രവാസികളെയും അവരുടെ ബന്ധുക്കളായ വോട്ടര്‍മാരെയും നേരില്‍ കണ്ടു വോട്ടുറപ്പിക്കുന്നതിനൊപ്പം പ്രാദേശിക യു ഡി എഫ് പ്രവര്‍ത്തകരുമായി ചേര്‍ന്നു ഗൃഹസന്ദര്‍ശം, വാഹന പര്യടനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പരമാവധി വോട്ടുകള്‍ യുഡിഎഫ് ക്യാമ്പില്‍ എത്തിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളും ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലുടനീളം കൃത്യമായി നടക്കുന്നുണ്ട്.

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions