യുകെ മലയാളികള്‍ക്ക് വേദനയായി ഇടുക്കി മൂലമറ്റം സ്വദേശി ബെല്‍ഫാസ്റ്റില്‍ മരണമടഞ്ഞു. മൂലമറ്റം ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്‍ (49) ആണ് മരണമടഞ്ഞത്. ഏതാനും നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു എന്ന് പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെയാണ് ബിനോയിയുടെ വിയോഗം.
ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീയല്‍സ് സര്‍വീസസില്‍ ഓഫീസറായിരുന്നു. സംസ്‌കാരം ബെല്‍ഫാസ്റ്റിലായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ബിനോയ് സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്സിറ്റിയിലെ എംബിഎ ബിരുദധാരിയും ആയിരുന്നു.
കുടുംബത്തിന് പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.