നാട്ടുവാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരന്റെ മൊഴിയെടുത്തു

മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴിയെടുത്തു. ബംഗളൂരു എയര്‍പോര്‍ട്ട് പൊലീസാണ് യുവാവിന്റെ മൊഴിയെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മല്ലികാര്‍ജുന്റെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്. മൊഴി പരിശോധിച്ചശേഷം രഞ്ജിത്തിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിയായ യുവാവ് ബെംഗളൂരുവിലാണ് താമസിക്കുന്നത്.

2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവാവിന്റെ പരാതി. തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരന്‍ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പര്‍ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു. ഞാന്‍ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാന്‍ പറഞ്ഞു, എന്റെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എന്റെ കണ്ണില്‍ കണ്മഷി എഴുതാന്‍ ആവശ്യപ്പെട്ടു എന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

  • തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3 പഞ്ചായത്തുകള്‍ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എല്‍ഡിഎഫ്, മൂന്നിടത്ത് ബിജെപി
  • നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത
  • യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്
  • കൊയിലാണ്ടിയില്‍ പുഴയില്‍ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം
  • രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു
  • 'കുറച്ച് സിനിമയും കാശുമായപ്പോള്‍ അഹങ്കാരം'; നൃത്തം പഠിപ്പിക്കാന്‍ നടി ചോദിച്ചത് 5 ലക്ഷമെന്ന് മന്ത്രി ശിവന്‍കുട്ടി
  • ഒരു വയസുള്ള മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ
  • രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
  • വൈദിക പദവിയില്‍നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയില്‍; മാര്‍ ജോര്‍ജ് കൂവക്കാട്ട് ചരിത്രത്തില്‍
  • നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; വേണ്ടെന്നു സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions