യു.കെ.വാര്‍ത്തകള്‍

സ്ത്രീകളെ നോക്കി ചൂളമടിച്ചാലും കമന്റടിച്ചാലും ഇനി 1000 പൗണ്ട് പിഴ!

കിഴക്കന്‍ ലണ്ടനിലെ ബാര്‍ക്കിംഗ് ആന്‍ഡ് ഡഗെന്‍ഹാം കൗണ്‍സില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കുന്നതിനായി ചൂളമടിക്കുന്നതും പരിഹാസപൂര്‍വ്വം കൂക്കി വിളിക്കുന്നതും 1000 പൗണ്ട് പിഴ ക്ഷണിച്ചു വരുത്തുന്ന കുറ്റകൃത്യമാക്കി. പൊതു ഇടങ്ങളിലെ സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് ഇവയെ കൂടി ലൈംഗിക പീഢനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരകളാവുകയോ, അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകുകയോ ചെയ്താല്‍ അത് ഒരു ഓണ്‍ലൈന്‍ ഫോം വഴി അറിയിക്കുവാനാണ് പ്രദേശ വാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, സംഭവം തെളിയിക്കുന്ന വ്യക്തമായ ദൃശ്യങ്ങളോ ശബ്ദങ്ങളോ ഇല്ലാത്ത വീഡിയോകളുടെ അഭാവത്തില്‍ കുറ്റം എങ്ങനെ തെളിയിക്കാനാകും എന്നതില്‍ കൗണ്‍സില്‍ വ്യക്തത വരുത്തിയിട്ടില്ല.

ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങളില്‍ പൊതുയിട സുരക്ഷാ ഉത്തരവുകള്‍ നിലവിലുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് പ്രച്ഛന്നവേഷധാരികളായ പോലീസുകാര്‍ നടത്തിയ ഓപ്പറേഷനില്‍ ഇല്‍ഫോര്‍ഡില്‍ ഒരാള്‍ കുടുങ്ങിയത്. പൊതുയിട സുരക്ഷാ നിയമപ്രകാരം ആദ്യമായി കേസിലകപ്പെടുന്നതും അയാളായിരുന്നു. അന്ന് നൂറ് പൗണ്ട് ആയിരുന്നു ശിക്ഷയായി വിധിച്ചത്. ഇല്‍ഫോര്‍ഡ് ടൗണ്‍ സെന്ററില്‍ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്.

ഇതു സംബന്ധിച്ച ഒരു പഠനം നടത്തിയ ബാര്‍ക്കിംഗ് ആന്‍ഡ് ഡെഗെന്‍ഹാം കൗണ്‍സിലര്‍മാര്‍ കണ്ടെത്തിയത് 15 ശതമാനത്തോളം വനിതകള്‍ വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു എന്നാണ്. പത്തിലൊന്ന് പേര്‍ പറഞ്ഞത് തങ്ങളെ പുരുഷന്മാര്‍ പിന്തുടരുകയോ, തങ്ങളുടെ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറുകയോ ചെയ്തു എന്നാണ്. പത്ത് ശതമാനം പേരാണ് ചൂളമടിയെ കുറിച്ച് പരാതിപ്പെട്ടത്.

അതോടെയാണ് പുതിയ ഉത്തരവുമായി കൗണ്‍സില്‍ രംഗത്തെത്തിയത്. ചൂളമടിച്ചു പിടിക്കപ്പെട്ടാല്‍ 100 പൗണ്ടിന്റെ ഫിക്സ്ഡ് പെനാലിറ്റി നോട്ടീസ് ലഭിക്കും. അത് അടക്കാതിരുന്നാല്‍ 1000 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ ഈ നിയമം സഹായിക്കുമെന്നാണ് കൗണ്‍സിലര്‍ സയ്യ്ദ് ഘാനി പറഞ്ഞത്. ടൗണ്‍ സെന്ററുകളില്‍ ലൗഡ്‌സ്പീക്കറുകള്‍ ഉപയോഗിക്കുന്നതും, പൊതുയിടങ്ങളീല്‍ മൂത്ര വിസര്‍ജ്ജനം നടത്തുന്നതും മദ്യപിക്കുന്നതും ഈ നിയമം വഴി നിരോധിച്ചിട്ടുണ്ട്. പൊതുയിടങ്ങളില്‍ തുപ്പുന്നതും, ശല്യമാകുന്ന തരത്തില്‍ ഭിക്ഷാടനം നടത്തുന്നതും എല്ലാം ശിക്ഷ ക്ഷണിച്ചു വരുത്തിയേക്കാം.

  • ന്യൂഇയര്‍ ഷോക്കടിക്കും! ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുമെന്ന് പ്രവചനം
  • എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം; സമരഭീഷണിയുമായി യൂണിയനുകള്‍
  • യുകെയില്‍ നഴ്സായിരുന്ന സാബുവിന്റെ സംസ്‌കാരം 17ന് റെഡിങ്ങില്‍
  • യുകെയിലെ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ട് കടന്നു; വീട് ഒരു സ്വപ്നമാകുമ്പോള്‍
  • കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി ഇന്ത്യക്കാരി; ചരിത്രം കുറിച്ച് അനൗഷ്‌ക കാലെ
  • വിന്ററില്‍ മറ്റു ലക്ഷ്യങ്ങള്‍ ശ്രദ്ധിക്കാതെ രോഗികളുടെ ജീവന്‍ സുരക്ഷിതമാക്കണമെന്ന് എന്‍എച്ച്എസിന് ഹെല്‍ത്ത് സെക്രട്ടറിയുടെ ഉത്തരവ്
  • ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി: യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ്
  • 40 വര്‍ഷം മുമ്പു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊന്നയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50000 പൗണ്ട് പാരിതോഷികം
  • തുടര്‍ച്ചയായ പത്താം വര്‍ഷവും ലോകത്തിലെ മികച്ച നഗരമായി ലണ്ടന്‍
  • മുന്‍ പങ്കാളികളെ കൊലപ്പെടുത്തുന്ന കുറ്റവാളികള്‍ക്ക് ഇനി കടുത്ത ശിക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions