യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ ആഴ്ചകള്‍ക്കുള്ളില്‍ ട്രിപ്പിള്‍ മഹാമാരി ആഞ്ഞടിക്കുമെന്ന് ആശങ്ക



ഓരോ വിന്ററും എന്‍എച്ച്എസിനെ സംബന്ധിച്ച് സമ്മര്‍ദ്ദം നിറഞ്ഞതാണ്. കോവിഡിന് ശേഷം മറ്റ് വൈറസുകള്‍ പിടിമുറുക്കുകയാണ്. ഈ വിന്ററിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് മുന്നറിയിപ്പ്. എന്നുമാത്രമല്ല വൈറസുകള്‍ കൂട്ടമായി അക്രമിക്കുന്നതോടെ യുകെയ്ക്ക് ഒരു 'ട്രിപ്പിള്‍ മഹാമാരിയെ' അഭിമുഖീകരിക്കേണ്ടി വരുമെന്നും പറയപ്പെടുന്നു. അത് ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുമെന്നതാണ് അവസ്ഥ. ആര്‍എസ്‌വി എന്ന് പേരുള്ള മാരകമായ ശ്വാസകോശ ഇന്‍ഫെക്ഷന്‍ അഞ്ച് വയസ്സില്‍ താഴെയുള്ളവരെയാണ് ബാധിക്കുക. ഇന്‍ഫെക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ പല കുഞ്ഞുങ്ങളും ആശുപത്രിയില്‍ എത്തുന്നതായാണ് കണക്കുകള്‍.

ഇതിനിടെ നൊറോവൈറസ് കേസുകള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 16 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. ഇത് വര്‍ദ്ധിക്കുന്നത് തുടരുമെന്നാണ് പ്രവചനം. അടുത്ത ഏതാനും ആഴ്ചകളില്‍ കോവിഡ്, ഫ്‌ളൂ കേസുകളുടെ എണ്ണവും ഉയരും. നിലവില്‍ ഈ വൈറസുകളുടെ എണ്ണം കുറവാണെന്നതില്‍ ആശ്വസിക്കേണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

കുഞ്ഞുങ്ങളിലും, പ്രായമായവരിലും ശ്വാസകോശ ഇന്‍ഫെക്ഷന്‍ മാരകമായി മാറുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഈ കേസുകളില്‍ 7.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. നിലവില്‍ എന്‍എച്ച്എസില്‍ ആദ്യമായി സൗജന്യ ആര്‍എസ്‌വി വാക്‌സിന്‍ നല്‍കുന്നുണ്ട്. 75 മുതല്‍ 79 വരെ പ്രായമുള്ളവര്‍ക്ക് ഫിസര്‍ വാക്‌സിന്‍ എടുക്കാന്‍ അവസരമുണ്ട്.

  • ന്യൂഇയര്‍ ഷോക്കടിക്കും! ജനുവരി, ഏപ്രില്‍ മാസങ്ങളില്‍ രണ്ട് തവണ എനര്‍ജി ബില്ലുകള്‍ വര്‍ധിക്കുമെന്ന് പ്രവചനം
  • എന്‍എച്ച്എസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2.8% ശമ്പളവര്‍ധന മാത്രം; സമരഭീഷണിയുമായി യൂണിയനുകള്‍
  • യുകെയില്‍ നഴ്സായിരുന്ന സാബുവിന്റെ സംസ്‌കാരം 17ന് റെഡിങ്ങില്‍
  • യുകെയിലെ ശരാശരി വീട് വില മൂന്ന് ലക്ഷം പൗണ്ട് കടന്നു; വീട് ഒരു സ്വപ്നമാകുമ്പോള്‍
  • കേംബ്രിഡ്ജ് യൂണിയന്‍ പ്രസിഡന്റായി ഇന്ത്യക്കാരി; ചരിത്രം കുറിച്ച് അനൗഷ്‌ക കാലെ
  • വിന്ററില്‍ മറ്റു ലക്ഷ്യങ്ങള്‍ ശ്രദ്ധിക്കാതെ രോഗികളുടെ ജീവന്‍ സുരക്ഷിതമാക്കണമെന്ന് എന്‍എച്ച്എസിന് ഹെല്‍ത്ത് സെക്രട്ടറിയുടെ ഉത്തരവ്
  • ബജറ്റിന്റെ പ്രത്യാഘാതം വന്നു തുടങ്ങി: യുകെയിലെ തൊഴില്‍ ഒഴിവുകളില്‍ ഗണ്യമായ കുറവ്
  • 40 വര്‍ഷം മുമ്പു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊന്നയാളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 50000 പൗണ്ട് പാരിതോഷികം
  • തുടര്‍ച്ചയായ പത്താം വര്‍ഷവും ലോകത്തിലെ മികച്ച നഗരമായി ലണ്ടന്‍
  • മുന്‍ പങ്കാളികളെ കൊലപ്പെടുത്തുന്ന കുറ്റവാളികള്‍ക്ക് ഇനി കടുത്ത ശിക്ഷ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions