ബെല്‍ഫാസ്റ്റില്‍ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ മൂലമറ്റം സ്വദേശി ബിനോയ് അഗസ്റ്റിന്റെ സംസ്‌കാരം 13ന് നടക്കും. സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് 12 ന് ഉച്ചക്ക് ഒരു മണി മുതല്‍ 6 വരെ പ്രത്യേക പ്രാര്‍ത്ഥനകളും ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് 13ന് രാവിലെ 11 മണിക്ക് സെന്റ് ബെര്‍ണടിക്ട് ചര്‍ച്ചില്‍ സംസ്‌കാര ശ്രുശ്രൂഷകളും നടക്കും. തുടര്‍ന്ന് മില്‍ടൗണ്‍ സെമിത്തേരിയിലായിരിക്കും സംസ്‌കാരം നടത്തുക.
ബിനോയ് അഗസ്റ്റിന്‍ (49) ഉദര സംബന്ധ അസുഖം മൂലം ചികിത്സയില്‍ ഇരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരണപ്പെട്ടത്. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെ മലയാളികളാണ്. ഭാര്യ ഷൈനി ജോണ്‍ മറ്റെര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്‍, ഷന, ഫ്രയ എന്നിവരാണ് മക്കള്‍.
ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്‌സിറ്റിയിലെ എംബിഎ ബിരുദധാരിയും ആയിരുന്നു.