നാട്ടുവാര്‍ത്തകള്‍

വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിര്‍ത്തലാക്കി കാനഡ; മലയാളികള്‍ക്ക് തിരിച്ചടി

ഇന്ത്യ-കാനഡ നയതന്ത്ര പോര് തുടരുന്നതിനിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ (ഐ.ആര്‍.സി.സി.) പ്രസ്താവനയില്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വളരെ വേഗത്തില്‍ രേഖകളുടെ പരിശോധനകള്‍ നടത്തുകയും ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്.

2018-ലാണ് കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ്. പദ്ധതി ഗുണം ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെ മുന്നില്‍ കണ്ടായിരുന്നു കാനഡ എസ്.ഡി.എസ്. പദ്ധതി ആവിഷ്‌കരിച്ചത്. ഭാഷയും സാമ്പത്തിക പ്രതിബദ്ധതയും മാത്രമായിരുന്നു ഈ പദ്ധതിയില്‍ കാനഡ പരിഗണിച്ചിരുന്നത്. പ്രാദേശിക സമയം നവംബര്‍ എട്ടിന് ഉച്ചയ്ക്ക് രണ്ടുവരെ ലഭിച്ച അപേക്ഷകള്‍ മാത്രമെ പരിഗണിക്കൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സാധാരണ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ പോലെയാകും ഇനി പരിഗണിക്കുക. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അനുമതി ലഭിക്കുന്നതും അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലുള്ളതുമായിരുന്നു എസ്.ഡി.എസ്. ഇത് നിര്‍ത്തലാക്കിയതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും. സമീപകാലത്തു നിരവധി മലയാളി വിദ്യാര്‍ഥികളാണ് കാനഡയ്ക്ക് പോയത്. നിരവധിപ്പേര്‍ പോകാനുള്ള തയാറെടുപ്പിലുമായിരുന്നു. അവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ഈ തീരുമാനം.

  • തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 3 പഞ്ചായത്തുകള്‍ നഷ്ടം; 17 ഇടത്ത് യുഡിഎഫ്, 11 ഇടത്ത് എല്‍ഡിഎഫ്, മൂന്നിടത്ത് ബിജെപി
  • നടിയെ ആക്രമിച്ച കേസ്; മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി അതിജീവിത
  • യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്
  • കൊയിലാണ്ടിയില്‍ പുഴയില്‍ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം
  • രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു
  • 'കുറച്ച് സിനിമയും കാശുമായപ്പോള്‍ അഹങ്കാരം'; നൃത്തം പഠിപ്പിക്കാന്‍ നടി ചോദിച്ചത് 5 ലക്ഷമെന്ന് മന്ത്രി ശിവന്‍കുട്ടി
  • ഒരു വയസുള്ള മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ
  • രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
  • വൈദിക പദവിയില്‍നിന്ന് നേരിട്ട് കര്‍ദിനാള്‍ പദവിയില്‍; മാര്‍ ജോര്‍ജ് കൂവക്കാട്ട് ചരിത്രത്തില്‍
  • നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറാണെന്ന് സിബിഐ; വേണ്ടെന്നു സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions