അസോസിയേഷന്‍

'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കവന്‍ട്രിയില്‍

കവന്‍ട്രി: 'ഇന്നത്തെ ഇന്ത്യയിന്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി' (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഒ ഐ സി സി) യു കെ ഘടകം ചര്‍ച്ച സംഘടിപ്പിക്കുന്നു. കവന്‍ട്രിയിലെ ടിഫിന്‍ ബോക്സ്‌ റെസ്റ്റോറന്റില്‍ വച്ച് ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രനിര്‍മാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ന് ഇന്ത്യയില്‍ എങ്ങനെ പ്രയോഗിക്കാമെന്നും അതിന്റെ പ്രാധാന്യം എത്രത്തോളം ആണെന്നും പരിശോധിക്കുക എന്നതാണ് ചര്‍ച്ചയുടെ ഉദ്ദേശം.

യു കെയിലെ ഹാരോ സ്കൂളിലും കേബ്രിഡ്ജ് ട്രിനിറ്റി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ ചിന്താധാരകള്‍ യു കെയില്‍ തന്നെ പ്രഭാഷണ വിഷയമാകുക ഏറെ പ്രത്യേകത ഉളവാക്കുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണെന്നും കാലിക പ്രസക്തമായ വിഷയം പ്രതിബാദിക്കുന്ന ചര്‍ച്ചയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ്‌ ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.

രണ്ട് ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ യോദ്ധാക്കള്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് കേബ്രിഡ്ജ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്നതാണ് അഡ്വ. എ ജയശങ്കര്‍.

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions