Don't Miss

ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി


ഫ്ലാറ്റ് തട്ടിപ്പുകേസില്‍ നടി ധന്യമേരി വര്‍ഗീസ് വീണ്ടും കുരുക്കില്‍. നടിയുടെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. 2016ല്‍ കേസില്‍ ധന്യയും ഭര്‍ത്താവ് ജോണും അറസ്റ്റിലായിരുന്നു.

ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്നു ധന്യ.

ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്. തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പുകേസുകളിലൊന്നായിരുന്നു ഇത്.


2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ നല്‍കാമെന്ന് പറഞ്ഞ് 30 കോടിയോളം രൂപയും തട്ടിച്ചെന്ന പരാതിയിലാണ് കേസ്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ഇവര്‍ ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയി. പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ ഇവരെ നാഗര്‍കോവിലിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്.

കേസില്‍ ധന്യയും ജോണും റിമാന്റ് ചെയ്യപ്പെട്ടു ജയിലിലും കിടന്നിട്ടുണ്ട്.

  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions