നാട്ടുവാര്‍ത്തകള്‍

ഒരു വയസുള്ള മകളുടെ മുന്നില്‍ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ

ആലപ്പുഴ മാന്നാറില്‍ ഭാര്യയെ മകളുടെ മുന്നില്‍ വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ. മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പ്രതി കുട്ടികൃഷ്ണനെ വധശിക്ഷയ്ക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാവിധി.

2004ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഏപ്രില്‍ രണ്ടിന് പകല്‍ 3ന് ആയിരുന്നു ക്രൂര കൃത്യം അരങ്ങേറിയത്. ജയന്തിയെ സംശയമായിരുന്ന കുട്ടികൃഷ്ണന്‍ ഒന്നേകാല്‍ വയസ് മാത്രം പ്രായമുണ്ടായിരുന്ന മകളുടെ മുന്നില്‍ വച്ച് ജയന്തിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കത്തി, ഉളി, ചുറ്റിക എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. സംഭവത്തിന് പിന്നാലെ അടുത്ത ദിവസം കുട്ടികൃഷ്ണന്‍ മാന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ മരിച്ച വിവരമറിയിച്ചു. തുടര്‍ന്ന് മാന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് കണ്ടെത്തുന്നത്.

തുടര്‍ന്ന് കേസില്‍ ജാമ്യം നേടിയ കുട്ടികൃഷ്ണന്‍ ഒളിവില്‍ പോകുകയായിരുന്നു. ദീര്‍ഘകാലം ഒളിവില്‍ തുടര്‍ന്ന പ്രതിയെ 2023ല്‍ ആണ് പൊലീസിന് പിടികൂടാനായത്.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions