നാട്ടുവാര്‍ത്തകള്‍

രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസില്‍ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗിക പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം. കേസിലെ തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

പരാതിയില്‍ കേസ് തീര്‍പ്പാവുന്ന വരെ തുടര്‍നടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസില്‍ സ്റ്റേ അനുവദിച്ചത്. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കല്‍ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്.

2012ല്‍ ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങള്‍ പകര്‍ത്തിയെന്നുമാണ് കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതി.

കോഴിക്കോട് കസബ പൊലീസാണ് ഇതില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് കര്‍ണാടക പൊലീസിന് കൈമാറുകയായിരുന്നു.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രഞ്ജിത്തിനെതിരെ ബംഗാളി നടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവും ആരോപണവുമായി രംഗത്തുവന്നത്.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions