നാട്ടുവാര്‍ത്തകള്‍

കൊയിലാണ്ടിയില്‍ പുഴയില്‍ പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നവജാത ശിശുവിന്റെ മൃതദേഹം

കോഴിക്കോട്: കൊയിലാണ്ടി കീഴരിയൂര്‍ നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന്‍ കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.

പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. കൊയിലാണ്ടി പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ എന്നും കൂടെ മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.

  • യുവാവിനെ കാറിന്റെ ബോണറ്റിലിരുത്തി വാഹനമോടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
  • തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നു പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല'- ജി സുധാകരന്‍
  • പഹല്‍ഗാമിലെ നാല് കൊലയാളികളിലൊരാളെ സുരക്ഷാ സേന വധിച്ചു
  • തൃശൂരില്‍ യുവ പള്ളി വികാരി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
  • അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബിഎസ്എഫ് ജവാനെ പാകിസ്ഥാന്‍ 22-ാം ദിവസം മോചിപ്പിച്ചു
  • പാക് അധീനകശ്മീര്‍ തിരിച്ചുവേണം; കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച അത് മാത്രമെന്ന് ഇന്ത്യ
  • കേരളത്തെ ഞെട്ടിച്ചനന്തന്‍കോട് കൂട്ടക്കൊല; പ്രതി കേഡല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം, 15 ലക്ഷം പിഴ
  • പാകിസ്ഥാന് താക്കീതുമായി മോദി; പിന്നാലെ ഡ്രോണുകള്‍ പൊക്കി പാക് സേന
  • മലയാളി യുവതിയെ ദുബായില്‍ കൊല്ലപ്പെട്ടു; കൂടെ താമസിച്ചിരുന്ന സുഹൃത്ത് പിടിയില്‍
  • ഇടുക്കിയില്‍ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് 20 മണിക്കൂറുകള്‍ക്കുശേഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions