നാട്ടുവാര്‍ത്തകള്‍

യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്


തിരുവനന്തപുരം: യുകെയില്‍ തൊഴിലവസരം. യുകെ മെന്റല്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റിയില്‍ നഴ്‌സ് (സൈക്യാട്രി) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബിഎസ്സി നഴ്‌സിങ്/ ജിഎന്‍എം വിദ്യാഭ്യാസ യോഗ്യതയും ഐഇഎല്‍ടിഎസ്/ ഒഇടി യു.കെ സ്‌കോറും, മെന്റല്‍ ഹെല്‍ത്തില്‍ സിബിടി യോഗ്യതയും നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

സൈക്യാട്രി സ്‌പെഷ്യാലിറ്റിയില്‍ കുറഞ്ഞത് 18 മാസത്തെ പ്രവൃത്തി പരിചയവും വേണം. uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ, ഐഇഎല്‍ടിഎസ്/ ഒഇടി സ്‌കോര്‍ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 2024 ഡിസംബര്‍ 20നകം അപേക്ഷ നല്‍കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.

  • അയര്‍ലന്‍ഡിലെ ചികിത്സാരംഗത്തേക്ക് ഒരു യുവ മലയാളി ഡോക്ടര്‍ കൂടി
  • കോട്ടയത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വൈദികന്‍: നഷ്ടമായത് 1.41 കോടി രൂപ
  • കൊച്ചിയില്‍ വിമാനമിറങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത
  • ആര്‍ജികര്‍ ബലാത്സംഗ കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍, ശിക്ഷാ വിധി തിങ്കളാഴ്ച
  • കലോത്സവ റിപ്പോര്‍ട്ടിങ്ങിലെ ദ്വയാര്‍ഥ പ്രയോഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി അരുണ്‍കുമാറും കൂട്ടരും
  • പാറശ്ശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, അമ്മയെ വെറുതെ വിട്ടു
  • സെയ്ഫ് അലിഖാന്റെ ഫ്ലാറ്റില്‍ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്‌സ്
  • ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ആദ്യം ലക്ഷ്യമിട്ടത് ജിതിനെ മാത്രം
  • തിരുവനന്തപുരത്ത് നിന്ന് ഹീത്രൂവിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നു
  • കാരണഭൂതനു ശേഷം സ്തുതി ഗീതം; പിണറായിയെ വേദിയിലിരുത്തി വാഴ്ത്തുപാട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions