ആരോഗ്യം

ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും

ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്നു പഠന റിപ്പോര്‍ട്ട്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ മുതിര്‍ന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരന്‍ പാപ്പിയറിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് പുതിയ വിവരങ്ങള്‍ അനാവരണം ചെയ്തത്. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ഒരു ഗ്ലാസ് പാലില്‍ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാല്‍സ്യത്തിന്റെ അളവാണ് കുടല്‍ കാന്‍സര്‍ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഫോര്‍ട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ട്ടിഫൈഡ് സോയ പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യത്തിന്റെ അളവാണ് ഇതിന് കാരണം. പാലുല്‍പന്നങ്ങള്‍ കാന്‍സര്‍ സാധ്യത തടയാന്‍ സഹായിക്കുമെന്നതിന് ഈ പഠനം ശക്തമായ തെളിവുകള്‍ നല്‍കുന്നതായി ഡോ. കെരന്‍ പറഞ്ഞു.

ലോകത്തില്‍ ഏറ്റവും വ്യാപകമായ സ്താനാര്‍ബുദത്തിനും ശ്വാസകോശ അര്‍ബുദത്തിനും പിന്നില്‍ മൂന്നാം സ്ഥാനമാണ് കുടല്‍ കാന്‍സറിനുള്ളത്. പ്രതിവര്‍ഷം ഏകദേശം 2 ലക്ഷം പേര്‍ക്കാണ് ഈ കാന്‍സര്‍ പിടിപെടുന്നത്. കുടല്‍ കാന്‍സര്‍ മൂലം ആഗോള തലത്തില്‍ ഒരു ദശലക്ഷം മരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും കുടല്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം 3.2 ദശലക്ഷത്തില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.

വ്യക്തമല്ലാത്ത കാരണങ്ങളാല്‍ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരില്‍ കുടല്‍ കാന്‍സര്‍ കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1990 കളുടെ തുടക്കത്തിനും 2018 നും ഇടയില്‍ 25 നും 49 നും ഇടയില്‍ പ്രായമുള്ള യുകെയിലെ മുതിര്‍ന്നവരില്‍ കുടല്‍ കാന്‍സര്‍ രോഗനിര്‍ണയം നടത്തുന്നവരുടെ എണ്ണം 22% വര്‍ദ്ധിച്ചു. കുടല്‍ കാന്‍സറിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആശങ്കാജനകമാണെന്നും പകുതിയിലധികം ഇത്തരത്തിലുള്ള കാന്‍സര്‍ രോഗങ്ങളും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുന്ന മാറ്റങ്ങളിലൂടെ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  • വന്‍കുടല്‍ കാന്‍സറിന്റെ അതിജീവനത്തിന് വ്യായാമം വളരെ ഉത്തമമെന്ന് പഠനം
  • ബ്രെയിന്‍ ട്യൂമര്‍ രോഗനിര്‍ണയം മണിക്കൂറുകള്‍ക്കുള്ളില്‍; സുപ്രധാന നേട്ടവുമായി നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഗവേഷകര്‍
  • സ്ത്രീകള്‍ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ സ്തനാര്‍ബുദ സാധ്യത കൂട്ടും; മുന്നറിയിപ്പുമായി ബ്രസ്റ്റ് കാന്‍സര്‍ യുകെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions