Don't Miss

ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹ 'സമാധി'യിടം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചു. വിവാദകല്ലറയ്ക്കുള്ളില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയിലാണ് ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലറയില്‍ ഭസ്മവും പൂജാദ്രവ്യങ്ങളുമുണ്ട്. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹത്തില്‍ നിന്നും രൂക്ഷമായ ഗന്ധമാണ് ഉയരുന്നത്.

മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി പോസ്റ്റ്‌മോര്‍ട്ടവും നടത്തും. മൃതദേഹം ഗോപന്‍സ്വാമിയുടെ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും.

കഴിഞ്ഞദിവസം ഹൈക്കോടതിയില്‍നിന്ന് നിര്‍ദേശം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ തന്നെ 'സമാധിയിടം' പൊളിക്കാനുള്ള നടപടി ആരംഭിച്ചിരുന്നു. പ്രദേശത്ത് പോലീസിന്റെ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടേക്ക് പോലീസിനും ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പ്രവേശനമുള്ളൂ. രാവിലെ ഏഴുമണിയോടെ സബ് കളക്ടര്‍ ആല്‍ഫ്രഡ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആളുകള്‍ സ്ഥലത്ത് വരുന്നതിനും പോലീസ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലറ പൊളിക്കുന്നത് പാപമാണെന്നും ഡോക്ടറും ഉദ്യോഗസ്ഥരും മൃതദേഹത്തില്‍ തൊട്ടാല്‍ ചൈതന്യം പോകുമെന്നുമുള്ള വാദമാണ് കുടുംബത്തിന്.

കഴിഞ്ഞ വ്യാഴാഴ്ചയാണ്, അതിയന്നൂര്‍ കാവുവിളാകത്ത് സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമി എന്നു നാട്ടുകാര്‍ വിളിക്കുന്ന മണിയന്‍ സമാധിയായെന്ന് വീട്ടുകാര്‍ പോസ്റ്റര്‍ പതിപ്പിച്ച് നാട്ടുകാരെ അറിയിച്ചത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മണിയന്റെ മകന്റെ ഭാര്യയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മണിയന്റെ ഭാര്യ സുലോചനയും മകന്‍ രാജസേനനുമുണ്ട്. പോലീസ് ഇവര്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീട്ടിലും കോണ്‍ക്രീറ്റ് അറയ്ക്കു സമീപവും പോലീസ് കാവലുണ്ട്. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലിലാക്കും.

ഗോപന്റെ മരണം എങ്ങനെയെന്ന് കുടുംബത്തോട് ചോദിച്ച കോടതി മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. പൊലീസ് അന്വേഷണം തടയാനാവില്ലെന്നും കോടതി അറിയിച്ചു. ഗോപന്റെത് സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്നു വ്യക്തമാക്കിയ കോടതി മരണം എവിടെയാണു അംഗീകരിച്ചതെന്നും കുടുംബത്തോട് ചോദിച്ചു.

പൊലീസിന് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും അധികാരമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍
  • ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്‌ സിംഗപ്പൂരിന്റെത്; രണ്ടാമത് ജപ്പാന്‍, ബ്രിട്ടന്‍ അഞ്ചാമത്, ഇന്ത്യയുടെ സ്ഥാനം - 85
  • വിവരാവകാശ നിയമം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ... ; മന്‍മോഹന്‍ എന്ന നിശബ്ദനായ പരിഷ്കാരി
  • കുവൈത്ത് ബാങ്കിന്റെ 700 കോടി തട്ടിയ സംഭവം: പട്ടികയില്‍ 700 ഓളം മലയാളി നഴ്സുമാര്‍; അന്വേഷണം യുകെയിലേക്കും കാനഡയിലേയ്ക്കും അമേരിക്കയിലേക്കും
  • ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
  • 'ചിറ്റപ്പന്‍' റീലോഡഡ്: പറഞ്ഞു; പറഞ്ഞില്ല
  • ജനനനിരക്ക് കൂട്ടാന്‍ റഷ്യയില്‍ 'മിനിസ്ട്രി ഓഫ് സെക്‌സ്' പരിഗണനയില്‍
  • ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയം; കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി
  • 'നാടകാ'ന്തം 'ദിവ്യ'ദര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions