യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് പ്രതിസന്ധിയില്‍ മലയാളികളടക്കമുള്ള ജീവനക്കാര്‍ കടുത്ത ആശങ്കയില്‍

ശൈത്യകാലമെത്തിയതോടെ എന്‍എച്ച്എസില്‍ രോഗികളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നതോടെ എല്ലാവരെയും പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നഴ്‌സുമാര്‍. മലയാളി നഴ്‌സിന് രോഗിയുടെ കൈകൊണ്ടു കുത്തേറ്റ സംഭവത്തിന് പിന്നാലെ നഴ്‌സുമാരുടെ അവസ്ഥ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

നഴ്‌സുമാര്‍ മാത്രമല്ല എല്ലാ ജീവനക്കാരും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ കടുത്ത സമ്മര്‍ദ്ദത്തിലാകും. കോവിഡ് പ്രതിസന്ധിയ്ക്ക് സമാന അവസ്ഥയാണ് യുകെയിലിപ്പോള്‍. അതിനാല്‍ തന്നെ പലപ്പോഴും രോഗികളെ വേണ്ട രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കാലാവസ്ഥ മോശമായതോടെ ആശുപത്രികള്‍ നിറഞ്ഞ ആവസ്ഥയാണ്. ചിലപ്പോഴെല്ലാം അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് പോലും വേണ്ട പരിഗണന നല്‍കാന്‍ കഴിയാറില്ല. ജോലി സമ്മര്‍ദ്ദത്തിനൊപ്പം രോഗികളുടെ രൂക്ഷ പ്രതികരണവും പല നഴ്‌സുമാര്‍ക്കും സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

കാര്‍ പാര്‍ക്കിങ് ഏരിയകളില്‍ പോലും രോഗികള്‍ കാത്തിരിക്കുന്ന അവസ്ഥ. കുട്ടികളും പ്രായമായവരും ഗര്‍ഭിണികളും വരെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പലപ്പോഴും രോഗികളും രോഷം പ്രകടിപ്പിക്കുന്നത്. ഇടനാഴികളില്‍ വരെ രോഗികളെ പരിചരിക്കേണ്ട അവസ്ഥ. എന്‍എച്ച്എസിലെ പരിതാപകരമായ സാഹചര്യമെന്ന് അധികൃതര്‍ ഇതിനെ വിലയിരുത്തുന്നത്.

മലയാളിയായ 57 കാരി അച്ചാമ്മ ചെറിയാന്‍ എന്ന നഴ്‌സിന് കുത്തേറ്റിരുന്നു. 37 കാരനായ രോഗി കഴുത്തില്‍ കത്രിക കുത്തിയിറക്കുകയായിരുന്നു. പരസ്പരമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സ് ഇപ്പോഴും ചികിത്സയിലാണ്. പ്രതിയായ 37 കാരനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങള്‍ കൂടി വരുന്നത് ഞെട്ടിക്കുന്നതാണ്.

  • മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക
  • കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി
  • കടമെടുപ്പ് ചെലവുകള്‍ ഉയര്‍ന്നു; വൈറ്റ്ഹാള്‍ ബജറ്റുകള്‍ 11% വെട്ടിച്ചുരുക്കാന്‍ ചാന്‍സലര്‍
  • ദേശീയ ഇന്‍ഷുറന്‍സ്, മിനിമം വേതനം കൂട്ടല്‍ ചെറുകിട മേഖലയെ തകര്‍ക്കുന്നു, മലയാളികള്‍ ആശങ്കയില്‍
  • നഴ്‌സുമാര്‍ വീണ്ടും സമരം ചെയ്യേണ്ടി വരുമോ? സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തൃപ്തിയില്ലാതെ യൂണിയനുകള്‍
  • ടൊറന്റോയില്‍ വിമാനം ഇടിച്ചിറങ്ങി, തലകീഴായി മറിഞ്ഞു തീപിടിച്ചു! ജീവനോടെ രക്ഷപ്പെട്ട് 80 യാത്രക്കാര്‍; 15 പേര്‍ക്ക് പരുക്ക്
  • എന്‍എച്ച്എസ് അഡ്മിന്‍ സിസ്റ്റം തകരാര്‍; ടെസ്റ്റ് ഫലങ്ങള്‍ നഷ്ടമാകുന്നത് മുതല്‍ അപ്പോയിന്റ്‌മെന്റ് വൈകുന്നതും തിരിച്ചടി
  • ഓള്‍ഡ്ഹാം ആശുപത്രിയില്‍ ഡ്യൂട്ടിയ്ക്കിടെ മലയാളി നഴ്‌സിനെ കത്രിക കൊണ്ട് കഴുത്തില്‍ കുത്തിയ കേസ്; ജൂലൈ 14ന് വിചാരണ
  • എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വിലക്കി ബാര്‍നെറ്റ് കൗണ്‍സില്‍
  • പീറ്റര്‍ബറോയില്‍ വിട പറഞ്ഞ സോജന് തിങ്കളാഴ്ച അന്ത്യാഞ്ജലി; സംസ്‌കാരം 22ന് ചങ്ങനാശേരിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions