Don't Miss

യുകെ സന്ദര്‍ശനത്തിനൊരുങ്ങവേ പറ്റിക്കപ്പെട്ടെന്ന് ഡോ സൗമ്യ സരിന്‍

സോഷ്യന്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് ഡോ സൗമ്യ സരിന്‍ . ശിശുരോഗ വിദഗ്ധയായ അവരുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഡോ സരിന്‍ മത്സരിച്ചതോടെ ഡോ സൗമ്യ സരിന്റെ നിലപാടുകളും ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം ഡോ സൗമ്യ സരിന്‍ തന്റെ യുകെ യാത്രയ്ക്കായി തയ്യാറെടുക്കുന്ന സമയം ഉണ്ടായ മോശം അനുഭവം ലൈവ് വീഡിയോയിലൂടെ പങ്കുവച്ചത് ചര്‍ച്ചയായി. സാധാരണ ട്രിപ്പ് പോകുമ്പോള്‍ വിശ്വസനീയ ഏജന്‍സികള്‍ വഴിയാണ് യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പതിവിന് വിപരീതമായി യുകെ യാത്രയില്‍ സ്വന്തമായി ടിക്കറ്റുകളും റൂമുകളും ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമാണ് ഡോക്ടര്‍ പ്ലാന്‍ ചെയ്തത്. ഇതിന്റെ ഭാഗമായാണ് ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ഒരു മലയാളി അവരുടെ ഏതോ സുഹൃത്തിന്റെ പരിചയത്തിന്റെ പേരില്‍ രംഗപ്രവേശനം ചെയ്തത്. അദ്ദേഹം സൗമ്യയ്ക്ക് വേണ്ടി എയര്‍ടിക്കറ്റ് ബുക്ക് ചെയ്യുകയും വിശ്വാസം ആര്‍ജിക്കുകയും ചെയ്തു.

എന്നാല്‍ ചതി സംഭവിക്കുകയായിരുന്നു. റൂമുകളും ടിക്കറ്റുകളും എടുക്കാനായി നല്ലൊരു തുക കൈക്കലാക്കിയതായി ഡോ സൗമ്യ പറയുന്നു. ലണ്ടനില്‍ ബുക്ക് ചെയ്ത റൂമിന്റെ റേറ്റ് കൂടുതലായതിനാല്‍ ക്യാന്‍സല്‍ ചെയ്ത് കുറച്ചുകൂടി കുറഞ്ഞ റേറ്റില്‍ റൂം ബുക്ക് ചെയ്യാന്‍ പറഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ബര്‍മ്മിങ്ഹാമില്‍ താമസിക്കുന്ന മലയാളിയുടെ തനി സ്വഭാവം പുറത്തുവന്നത്. ബുക്കിങ് ക്യാന്‍സല്‍ ചെയ്താല്‍ അടച്ച പണം നഷ്ടപ്പെടുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അയാള്‍ പണമടയ്ക്കാതെയാണ് ബുക്ക് ചെയ്തത് എന്നു വ്യക്തമായിരുന്നു. അതുമാത്രമല്ല 24 മണിക്കൂറിന് മുമ്പ് ഏതു സമയവും ബുക്കിങ് ക്യാന്‍സല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കസ്റ്റമറിന് നല്‍കുന്ന ആപ്പ് വഴിയാണ് അയാള്‍ ബുക്ക് ചെയ്തിരുന്നത്.

റൂമിനായി മാത്രമല്ല കാര്‍ റെന്റ് എടുക്കാനും നല്ലൊരു തുക കൈക്കലാക്കി. ഡ്രൈവ് ചെയ്ത് തന്റെ കുടുംബത്തിനൊപ്പം യുകെ ആകെ യാത്ര ചെയ്യാമെന്ന വാഗ്ദാനവും ഈ വ്യക്തി നല്‍കി. തങ്ങള്‍ അയച്ച പണം തിരിച്ചു ചോദിച്ചതോടെയാണ് ഇയാളുടെ വഞ്ചന വ്യക്തമായതെന്ന് ഡോ സൗമ്യ പറഞ്ഞു.

യുകെ പോലുള്ള അന്യ നാടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അടുത്തു പരിചയമില്ലാത്തവരെ അമിതമായി ആശ്രയിക്കരുതെന്നാണ് സൗമ്യ തന്റെ വീഡിയോയിലൂടെ നല്‍കുന്ന സന്ദേശം. ഏതെങ്കിലും രീതിയില്‍ പണം അയച്ചു കൊടുത്ത് ബുക്ക് ചെയ്യുന്ന സാഹചര്യം വന്നാല്‍ സ്വന്തം പേരില്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തന്നെ ബുക്ക് ചെയ്യണമെന്ന് ഡോ സൗമ്യ പറഞ്ഞു.

ബര്‍മിങ്ഹാം മലയാളി എത്ര രൂപയാണ് കബളിപ്പിച്ചതെന്ന് ഡോ സൗമ്യ വീഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത് കൊണ്ടാണ് കൂടുതല്‍ വെളിപ്പെടുത്താത്തതെന്ന് അവര്‍ പറഞ്ഞു.

ചതിയുടെ വിഷമതകള്‍ക്കിടയില്‍ യുകെയില്‍ നിന്നുള്ള ഒട്ടേറെ പേരുടെ സ്‌നേഹവും കരുതലും തന്റെ ട്രിപ്പിനെ മനോഹരമാക്കിയതായും അവര്‍ തന്റെ ലൈവ് വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ പുറത്തുവന്നതോടെ ബര്‍മ്മിങ്ഹാമില്‍ നിന്നുള്ള ആ മലയാളി ആരെന്ന ചര്‍ച്ചയും സജീവമാണ്.

  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  • ദുരൂഹകല്ലറ പൊളിച്ചു; ഇരിക്കുന്നനിലയില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം, പ്രദേശം പോലീസ് നിയന്ത്രണത്തില്‍
  • ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്‌ സിംഗപ്പൂരിന്റെത്; രണ്ടാമത് ജപ്പാന്‍, ബ്രിട്ടന്‍ അഞ്ചാമത്, ഇന്ത്യയുടെ സ്ഥാനം - 85
  • വിവരാവകാശ നിയമം, തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ... ; മന്‍മോഹന്‍ എന്ന നിശബ്ദനായ പരിഷ്കാരി
  • കുവൈത്ത് ബാങ്കിന്റെ 700 കോടി തട്ടിയ സംഭവം: പട്ടികയില്‍ 700 ഓളം മലയാളി നഴ്സുമാര്‍; അന്വേഷണം യുകെയിലേക്കും കാനഡയിലേയ്ക്കും അമേരിക്കയിലേക്കും
  • ഫ്ലാറ്റ് തട്ടിപ്പ്: നടി ധന്യ മേരിയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി
  • 'ചിറ്റപ്പന്‍' റീലോഡഡ്: പറഞ്ഞു; പറഞ്ഞില്ല
  • ജനനനിരക്ക് കൂട്ടാന്‍ റഷ്യയില്‍ 'മിനിസ്ട്രി ഓഫ് സെക്‌സ്' പരിഗണനയില്‍
  • ലണ്ടന്‍ ഫാഷന്‍ വീക്കില്‍ മൊട്ടിട്ട പ്രണയം; കൊല്ലം സ്വദേശിക്ക് വധുവായി ലണ്ടന്‍ സുന്ദരി
  • 'നാടകാ'ന്തം 'ദിവ്യ'ദര്‍ശനം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions