Don't Miss

ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു

മദ്യപാനികളായ ഭര്‍ത്താക്കന്മാരുടെ പ്രവൃത്തികളില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ രണ്ടു യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ആണ് സംഭവം. കവിത, ബബ്ലു എന്ന ഗുഞ്ച എന്നിവരാണ് വിവാഹിതരായത്. വ്യാഴാഴ്ച വൈകുന്നേരം ദേവ്റയിലെ ചോട്ടി കാശി എന്നും അറിയപ്പെടുന്ന ശിവക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

ക്ഷേത്ര പൂജാരി ഉമാ ശങ്കര്‍ പാണ്ഡെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. വരന്റെ വേഷം ധരിച്ച് എത്തിയ ഗുഞ്ച കവിതയ്ക്ക് സിന്ദൂരം ചാര്‍ത്തുകയും പരസ്പരം വരണമാല്യം കൈമാറുകയും ചെയ്തു. അതേസമയം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് തങ്ങള്‍ ആദ്യം പരിചയപ്പെട്ടതെന്നും സമാനമായ സാഹചര്യങ്ങളാണ് തങ്ങളെ അടുപ്പിച്ചതെന്നും ഇരുവരും പറഞ്ഞു. ഭര്‍ത്താക്കന്മാരില്‍ നിന്ന് ഇരുവരും ഗാര്‍ഹിക പീഡനം നേരിട്ടുവെന്നും വെളിപ്പെടുത്തി. തുല്യ ദുഃഖിതരായിരുന്നു ഇരുവരും.


അതേസമയം, ഭര്‍ത്താക്കന്മാരുടെ മദ്യപാനവും മോശമായ പെരുമാറ്റവും തങ്ങളെ വേദനിപ്പിച്ചുവെന്നും ഇരുവരും പറഞ്ഞു. ഇതാണ് സമാധാനവും സ്‌നേഹവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ദമ്പതികളായി ഗോരഖ്പൂരില്‍ ജീവിക്കാന്‍ തന്നെയാണ് തീരുമാനം. ഇപ്പോള്‍ ഒരു മുറി വാടകയ്‌ക്കെടുക്കാനും ദമ്പതികളായി തുടര്‍ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നും ദമ്പതികള്‍ അറിയിച്ചു.

  • യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ആദ്യമായി വനിത
  • അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങള്‍ കണ്ടെത്തി
  • രാജ്യത്തെ നടുക്കിയ ആകാശദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് ഒരാള്‍ മാത്രം, മരിച്ചവരില്‍ ലണ്ടനിലെ മലയാളി നഴ്‌സും
  • ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികഫയല്‍: ട്രംപിനെതിരെ ബോംബുമായി മസ്‌ക്
  • ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും 11 മരണം
  • കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രമുഖ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി
  • ബ്രിട്ടിഷ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആദരം ഏറ്റുവാങ്ങി മലയാളി നഴ്സ് റ്റിന്‍സി ജോസ്
  • യുകെ നിര്‍മിത മദ്യം ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും; ചങ്കിടിപ്പില്‍ ഇന്ത്യന്‍ മദ്യനിര്‍മാതാക്കള്‍
  • ഇരച്ചെത്തിയ പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തില്‍ കിടുങ്ങി; ഇന്ത്യന്‍ പ്രത്യാക്രമണം അതിശക്തം
  • പാക് വ്യോമപ്രതിരോധം തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി വീണ്ടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions