മലയാളി വിദ്യാര്‍ഥിയെ ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബര്‍ലിന്‍ മാഗ്ഡെബുര്‍ഗ് ഓട്ടോ വോണ്‍ ഗ്യൂറിക്ക് യൂണിവേഴ്സിറ്റിയിലെ ബയോമെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി രവിശങ്കറിനെ (27) ബര്‍ലിന്‍ മെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 2022ലാണ് ജര്‍മനിയില്‍ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി വീട്ടില്‍ വിളിച്ച് ബര്‍ലിനിലേക്ക് പോകുകയാണെന്ന് രവിശങ്കര്‍ അറിയിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴും വിളിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാതായപ്പോള്‍ സഹപാഠികളെ ബന്ധപ്പെട്ടെങ്കിലും കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം സ്ഥിരീകരിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. റിട്ട. ഡിഇഒ പി.സി. മോഹനന്റെയും ഐഡിയല്‍ പബ്ലിക് സ്കൂള്‍ അധ്യാപിക ഒ.പി. ജയശ്രീയുടെയും മകനാണ്. മുന്‍പ് കേരളത്തിലെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്നു.