കവന്‍ട്രി: ഭര്‍ത്താവ് മരിച്ച വേദന മായും മുന്‍പേ ഭാര്യയും വിധിയുടെ നിശ്ചയത്തിന് കീഴടങ്ങി. കവന്‍ട്രി മലയാളിയായ ഡോ. ജിനു കുര്യാക്കോസിന്റെ ഭാര്യ ബിന്ദു ജിനുവിന്റെ മാതാവ് തങ്കമ്മ മാത്യു(77) നിര്യാതയായി. ഇന്ന് ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയ്ക്ക് വീട്ടില്‍ വച്ചു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം നാലു മണിയോടെ ചിങ്ങവനം സെന്റ് ജോണ്‍സ് ക്‌നാനായ ദയറാ പള്ളിയില്‍ സംസ്‌കാരവും നടക്കും.
ക്രിസ്മസ് ദിനങ്ങള്‍ക്ക് തൊട്ടു മുന്‍പാണ് ബിന്ദുവിന്റെ പിതാവ് ചിങ്ങവനം പുത്തന്‍പുരയില്‍ പി എം മാത്യു നിര്യാതനായത്. കഴിഞ്ഞ ദിവസം 40 നാള്‍ മരണാനന്തര ചടങ്ങുകളും പൂര്‍ത്തിയായിരുന്നു. പക്ഷെ ഇതിനിടയില്‍ ബിന്ദുവിന്റെ മാതാവും ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ കൂടുതല്‍ ക്ഷീണിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുക ആയിരുന്നു.