ചരമം

സ്‌റ്റോക്ക് പോര്‍ട്ടിലെ ഷാജി എബ്രഹാമിന് വിട പറയാനൊരുങ്ങി മലയാളി സമൂഹം

സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന കട്ടപ്പന സ്വദേശി ഷാജി ഏബ്രഹാമിന്റെ സംസ്‌കാരം ഫെബ്രുവരി 8 ശനിയാഴ്ച നടക്കും. രാവിലെ 10 ന് സെന്റ് ജോര്‍ജ് ചര്‍ച്ച് ബക്‌സറ്റണിലാണ് പൊതുദര്‍ശനം ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഉച്ചക്ക് ശേഷം ചീഡിലിലെ മില്‍ ലെയ്ന്‍ സെമിത്തേരിയിലാണ് സംസ്‌കാരം ഒരുക്കിയിരിക്കുന്നത്.

ജനുവരി 26 നാണ് 60 കാരനായ ഷാജി എബ്രഹാമിനെ അന്ത്യം. കുറച്ചു കാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു ഷാജി. 2004ല്‍ യുകെയിലെത്തിയ ഷാജി സ്റ്റോക്ക് പോര്‍ട്ട് മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷന്റെയും കമ്മ്യുണിറ്റിയുടെയും എല്ലാ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞു നിന്നിരുന്ന ഷാജിക്ക് അന്ത്യയാത്ര ചൊല്ലാനൊരുങ്ങുകയാണ് മലയാളി സമൂഹം.

മിനി മാത്യു ആണ് ഷാജിയുടെ ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്. നാട്ടില്‍ ഇടുക്കി കട്ടപ്പന എടത്തൊട്ടിയില്‍ കുടുംബാംഗമാണ്.

  • കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പരീക്ഷ തലേന്ന് ദാരുണാന്ത്യം
  • ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ അന്തരിച്ചു
  • നാട്ടില്‍ കുഴഞ്ഞുവീണു മരിച്ച സ്‌കോട്ട് ലന്‍ഡ് മലയാളിയുടെ സംസ്കാരം നാളെ
  • ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
  • ബിസിനസ് ആവശ്യങ്ങള്‍ക്കായി മലേഷ്യയിലെത്തിയ ലണ്ടന്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
  • കവന്‍ട്രി യിലെ ബിന്ദു ജിനുവിന്റെ മാതാവ് നിര്യാതയായി
  • ബര്‍ലിന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളി വിദ്യാര്‍ഥി മരിച്ച നിലയില്‍
  • കൊല്ലത്ത് ഗര്‍ഭിണിയായ 19കാരി ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
  • വൂള്‍വര്‍ഹാംപ്ടണില്‍ അന്തരിച്ച ജെയ്സണ്‍ ജോസഫിന്റെ പൊതുദര്‍ശനവും സംസ്കാരവും ഇന്ന്
  • മക്കള്‍ക്കൊപ്പം ഒരാഴ്ച മുമ്പ് നാട്ടില്‍ നിന്നെത്തിയ മലയാളി റോമില്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions