അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു, ഇ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ട് കുട്ടികള്‍ മരിച്ചു
എസെക്‌സിലെ പിറ്റ്‌സിയയില്‍ ഇ സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ വന്നകാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. റോമന്‍ കാസല്‍ഡണും (16) സഹോദരി ഡാര്‍സിയുമാണ് (9) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.25നാണ് അപകടം നടന്നത്.
30 മൈല്‍ വേഗ പരിധിയിലുള്ള റോഡില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിന് ശേഷം നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കമ്ടില്ല. പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിര്‍ത്താതെ പോയ വാഹനത്തില്‍ ഒരു യുവാവും യുവതിയുമാണ് ഉണ്ടായിരുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഓണ്‍ലൈന്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസെക്‌സ് പൊലീസ് അന്വേഷണം തുടങ്ങി.