നാട്ടുവാര്‍ത്തകള്‍

'സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തി'; മലപ്പുറത്ത് ആത്മഹത്യ ചെയ്ത 18കാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

മലപ്പുറം ആമയൂരില്‍ ആത്മഹത്യ ചെയ്ത ചെയ്ത നിലയില്‍ കണ്ടെത്തിയ 18കാരി ഷൈമയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഇന്നലെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഷൈമയുടെ പോസ്റ്റുമോര്‍ട്ടം നടക്കുക. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടക്കുന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്.

  • വാളയാറില്‍ ജീവനൊടുക്കിയത് പ്രായപൂര്‍ത്തിയാകാത്ത 27 പെണ്‍കുട്ടികള്‍; ഞെട്ടിക്കുന്ന കണക്കുമായി സിബിഐ
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ശതകോടികളുടെ പകുതി വില തട്ടിപ്പ് കേസ്: കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ ഡി റെയ്ഡ്
  • ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
  • കെന്റിലെ പബ്ബില്‍ വെടിവയ്പ്പില്‍ 40 കാരി മരിച്ച സംഭവം; പ്രതിയ്ക്കായി അന്വേഷണം തുടരുന്നു
  • നഴ്‌സായ ഭാര്യ അയച്ച അരക്കോടിയോളം രൂപ അടിച്ചു പൊളിച്ചു കളഞ്ഞു; നാട്ടിലേക്ക് ഭാര്യ എത്തുമെന്നറിഞ്ഞപ്പോള്‍ ബാങ്ക് കൊള്ള!
  • കേരളത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന അതിശയകരമായ മാറ്റമെന്ന് ശശി തരൂര്‍
  • സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായി ആദ്യ കന്യാസ്ത്രീ
  • സഹപാഠിയെ വീട്ടിലെത്തിച്ച് ബലാത്സംഗം; പോക്‌സോ കേസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍
  • ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം, 3000 പേര്‍ക്ക് അവസരം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions