സിനിമ

തെലുങ്കില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കാന്‍ ഉപദേശിച്ചവരുണ്ട്-പാര്‍വതി തിരുവോത്ത്

കരിയറിന്റെ തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണം ഉണ്ടാക്കാന്‍ ഉപദേശം നല്‍കിയവരുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ആത്മവിശ്വാസം വരികയായിരുന്നു എന്നാണ് പാര്‍വതി ദ് ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

തുടക്കകാലത്ത് തെലുങ്കില്‍ പോയി ഐറ്റം ഡാന്‍സ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തില്‍ വന്ന് അര്‍ഥവത്തായ സിനിമകള്‍ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാല്‍ എനിക്ക് അതിനോട് താല്‍പര്യമില്ലായിരുന്നു. ഇപ്പോള്‍ സിനിമകള്‍ കുറവാണ്, പക്ഷേ ഫാഷന്‍ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാല്‍ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി. സോഷ്യല്‍ മീഡിയയുടെ അതിപ്രസരം അത്രമേലുണ്ടായിരുന്ന ഒരു കാലത്തായിരുന്നില്ല എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമെന്നതും നന്നായി. അതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്.

ചോദ്യങ്ങള്‍ ചോദിക്കുന്ന എന്റെ സ്വഭാവവും ഡബ്ല്യുസിസിയൊക്കെയായപ്പോള്‍ ആളുകള്‍ എന്റെ മുഖത്ത് പോലും നോക്കാതെയായി. പക്ഷേ ഞാന്‍ സിനിമാ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂര്‍ണബോധ്യമുണ്ട്. ഇങ്ങനെ പറയാന്‍ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകള്‍ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് എനിക്ക് നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാകുന്നത്.

നല്ലൊരു മനുഷ്യനാകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എനിക്ക് സിനിമാ അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ പട്ടിണിക്കിടുക എന്നതാണല്ലോ. അവസരങ്ങള്‍ ലഭിക്കാതെ ഞാന്‍ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? നിലവില്‍ പല പ്രോജക്ടുകളുടെയും എഴുത്തിന്റെ ഭാഗമാകുന്നുണ്ട് എന്നാണ് പാര്‍വതി പറയുന്നത്.

ചില സൂപ്പര്‍ താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും തന്നെ അവര്‍ക്കൊപ്പം കാസ്റ്റ് ചെയ്യാറില്ലെന്ന് പാര്‍വതി പറയുന്നു.

  • മോഹന്‍ലാല്‍ ശബരിമലയില്‍ വഴിപാട് കഴിച്ചതില്‍ മമ്മൂട്ടി തൗബ ചെയ്യണം; വര്‍ഗീയത തുപ്പി ഒ അബ്ദുള്ള
  • ഓഡീഷനെന്ന പേരില്‍ നഗ്‌നവീഡിയോ ചിത്രീകരിച്ച് ലീക്ക് ചെയ്തു; കെണിയില്‍ വീണു സീരിയല്‍ താരം
  • പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍: മോഹന്‍ലാല്‍
  • മമ്മൂക്കയ്ക്ക് വിരോധമാണ്,​ ഒരുമിച്ച് അഭിനയിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായി'- ഗണേഷ്‌കുമാര്‍
  • 'നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും'; പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയന്‍
  • കണ്ടിട്ട് എന്തിനാണ് ഈ കുറ്റം പറച്ചില്‍, 'മാര്‍ക്കോ'യെ വിമര്‍ശിച്ചവരോട് -പൃഥ്വിരാജ്
  • ചിരഞ്ജീവിയെ കാണാന്‍ യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം
  • 'സൈറ്റുകളുടെ സെര്‍വര്‍ തകര്‍ത്ത് എമ്പുരാന്റെ ടിക്കറ്റു ബുക്കിങ്'
  • ഓര്‍ക്കാപ്പുറത്ത് അര്‍ദ്ധ രാത്രി 'പിശാചിന്റെ' വരവ്; സോഷ്യല്‍മീഡിയ കത്തിച്ചു 'എമ്പുരാന്‍' ട്രെയിലര്‍
  • മനസു നിറയ്ക്കാന്‍ 'എമ്പുരാന്‍' ട്രെയ്‌ലര്‍ അപ്‌ഡേറ്റ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions