അസോസിയേഷന്‍

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയന് പുത്തന്‍ നേതൃത്വം


യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണന്റെ വാര്‍ഷിക പൊതുയോഗവും 2025 -27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഫെബ്രുവരി 8 ശനിയാഴ്ച വേക്ക്ഫീല്‍ഡില്‍ വച്ച് നടന്നു.

യുക്മ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജണല്‍ പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ വാര്‍ഷീക പൊതുയോഗത്തില്‍ ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അമ്പിളി മാത്യൂസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ജേക്കബ് കളപ്പുരയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. റിപ്പോര്‍ട്ടും കണക്കും യോഗം ഐക്യകണ്‌ഠേന പാസ്സാക്കി.

കഴിഞ്ഞ രണ്ടര വര്‍ഷക്കാലം നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ അസ്സോസ്സിയേഷന്‍ ഭാരവാഹികള്‍ക്കും പ്രതിനിധികള്‍ക്കും പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലും ഭാരവാഹികളും നന്ദി അറിയിച്ചു. ഇക്കാലയളവില്‍ റീജിയന്‍ നേതൃത്വം നല്‍കിയ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ സ്‌പോണ്‍സര്‍മാരായിരുന്നവര്‍ക്ക് യോഗം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് യോഗം 2025-27 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. യുക്മ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും വരണാധികളായി ചുമതലപ്പെടുത്തിയിരിക്കുന്നവരുമായ കുര്യന്‍ ജോര്‍ജ്, അലക്‌സ് വര്‍ഗീസ് എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി.

ജോസ് വര്‍ഗ്ഗീസ് (ഹിമ) നാഷണല്‍ കമ്മറ്റി അംഗമായും, യുക്മ റീജിയണുകളുടെ ചരിത്രത്തിലാദ്യമായി ഒരു വനിത റീജിയണല്‍ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ കമ്മിറ്റിയിലെ സെക്രട്ടറി കൂടിയായ അമ്പിളി എസ് മാത്യൂസ് (ഗ്രിംസ്ബി കേരളൈറ്റ്‌സ്) പ്രസിഡന്റായും അജു തോമസ് (ബാണ്‍സലി) ജനറല്‍ സെക്രട്ടറിയായും ഡോ. ശീതല്‍ മാര്‍ക്ക് ട്രഷററായും ഉള്‍പ്പെടുന്ന കമ്മറ്റിയെ റീജിയണല്‍ ജനറല്‍ കൗണ്‍സില്‍ യോഗം ഐക്യകണ്ഡേനെ തെരഞ്ഞെടുത്തു. ജിജോ ചുമ്മാര്‍ (വെക്ഫീല്‍ഡ്)

ഡോ. അഞ്ജു വര്‍ഗീസ് (കീത്ത്‌ലീ) എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും ബിജിമോള്‍ (സ്‌കാന്‍തോര്‍പ്പ്) വിമല്‍ ജോയ് (ബ്രാഡ് ഫോര്‍ഡ്) എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും, അരുണ്‍ ഡൊമനിക് (ഷെഫീല്‍ഡ്) ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് കളപ്പുരക്കല്‍ (ലീഡ്‌സ്) ആണ് പി ആര്‍ ഓ. ആതിര മജുനു (ചെസ്റ്റര്‍ഫീല്‍ഡ്). ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, സുജേഷ് പിള്ള (റോതെര്‍ഹാം) സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍, എല്‍ദോ എബ്രഹാം (ബാസറ്റ്‌ലോ) വള്ളം കളി കോര്‍ഡിനേറ്റര്‍, അലീന അലക്‌സ്(ലീഡ്‌സ്), ഹരി കൃഷ്ണന്‍ (ഷെഫീല്‍ഡ്) എന്നിവര്‍ നഴ്‌സസ് കോര്‍ഡിനേറ്റേര്‍സ് ആയും, ബാബു സെബാസ്റ്റ്യന്‍( കീത് ലി) യുക്മ ന്യൂസ്, റൂബിച്ചന്‍ (യോര്‍ക്ക്) ചാരിറ്റി കോര്‍ഡിനേറ്റര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.

പുതിയ കമ്മറ്റിക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും സ്ഥാനമൊഴിയുന്ന കമ്മിറ്റിയും വരണാധികാരികളും ആശംസിച്ചു.

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions