സിനിമ

തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം വിനായകനോട് സിയാദ് കോക്കര്‍

നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷമായി പ്രതികരിച്ച നടന്‍ വിനായകന് മറുപടിയുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ആരോട് എന്ത് പറയണം എന്ന് വിനായകന്‍ പഠിപ്പിക്കേണ്ട എന്നാണ് സിയാദ് കോക്കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാനിര്‍മാണമെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

'എത്രയും പ്രിയപ്പെട്ട വിനായകന്‍ സര്‍ അറിയുവാന്‍. സുരേഷ്‌കുമാര്‍ ഒറ്റക്കല്ല.. ഞങ്ങള്‍ ഒറ്റകെട്ടായി കൂടെ തന്നെ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോള്‍ കണ്ട് ഭയക്കുന്നവരല്ല ഞങ്ങള്‍. ആരോട് എന്ത് പറയണം എന്ന് താന്‍ പഠിപ്പിക്കണ്ട വിനായകാ… തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതും അല്ല സിനിമാ നിര്‍മ്മാണം. താന്‍ ഒരു സിനിമ എടുത്ത് കാണിക്ക്.'

'എന്നിട്ട് നിങ്ങള്‍ വീമ്പിളിക്കൂ. സിനിമയില്‍ അഭിനയിക്കാനും പ്രൊഡക്ഷന്‍ ചെയ്യാനും പ്രായം ഒരു അളവുകോല്‍ ആണെങ്കില്‍ ഇന്ന് മലയാള സിനിമയില്‍ ആരൊക്കെ ഉണ്ടാകുമെന്ന് ഞാന്‍ പറയണ്ട കാര്യമില്ലല്ലോ… പിന്നെ ഒരു കാര്യം, സിനിമ വിജയിച്ചില്ലെങ്കില്‍ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ' എന്നാണ് സിയാദ് കോക്കര്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടന അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശിച്ചിരുന്നു. അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കേണ്ടായെന്ന് ഭാര്യയോടും മകളോടും പറഞ്ഞാല്‍ മതി എന്നായിരുന്നു സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി വിനായകന്‍ രംഗത്ത് വന്നത്. നടനായ താന്‍ സിനിമ പിടിക്കും എന്നാണ് വിനായകന്‍ പറഞ്ഞത്.

  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  • എല്ലാം തികഞ്ഞ ഒരു 'മാം', രത്‌നകിരീടം സ്വന്തം തലയില്‍ ചാര്‍ത്താം..; പി.പി ദിവ്യയ്ക്ക് മറുപടിയുമായി സീമ ജി നായര്‍
  • 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൃഥ്വിരാജ്
  • ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര വിടവാങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions