ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരന്‍ എം. ഗംഗാധരന്‍ (87) നിര്യാതനായി. ലണ്ടനിലെ ന്യൂഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ന്യൂഹാം കൗണ്‍സില്‍ മേയറും ഡെപ്യൂട്ടി മേയറുമായിരുന്ന ഡോ.ഓമന ഗംഗാധരനാണ് ഭാര്യ. ന്യൂഹാം ഒളിമ്പിക് പാര്‍ക്കിന് സമീപമുള്ള വസതിയിലായിരുന്നു താമസം.
ആലപ്പുഴയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.ആര്‍.ഗൗരിയമ്മയുടെയും ടി.വി.തോമസിന്റെയും സഹയാത്രികനായിരുന്ന മാധവന്റെ ഇളയമകനാണ്. മക്കള്‍: കാര്‍ത്തിക (യു.കെ റവന്യു ആന്‍ഡ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥ), കണ്ണന്‍ (ബിസിനസ്). മരുമകന്‍: ഡോ.സൂരജ് (ജനറല്‍ പ്രാക്ടീഷണര്‍). സംസ്‌കാരം ലണ്ടനില്‍.
15-ാം വയസില്‍ സിംഗപ്പൂരിലെത്തിയ ഗംഗാധരന്‍, ബ്രിട്ടീഷുകാര്‍ സിംഗപ്പൂര്‍ വിട്ടതിനെത്തുടര്‍ന്നാണ് 1969ല്‍ ലണ്ടനിലേക്ക് കുടിയേറിയത്. സിംഗപ്പൂരില്‍ റോയല്‍ എയര്‍ഫോഴ്‌സ് മന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു. ലണ്ടനില്‍ യു.കെ ടെലിഫോണ്‍ കേബിള്‍ ഉദ്യോഗസ്ഥനായിരുന്നു. യു.കെ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സീനിയര്‍ പ്രതിനിധിയായും ഡോ.ഓമന ന്യൂഹാം മേയറായിരുന്നപ്പോള്‍ മേയറുടെ കണ്‍സേര്‍ട്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.