വീട്ടിലെ സ്റ്റെയര്‍ കേസില്‍ നിന്ന് കാല്‍ തെറ്റി മരണമടഞ്ഞ പീറ്റര്‍ബറോയിലെ സോജന്‍ തോമസിന് തിങ്കളാഴ്ച യുകെ മലയാളി സമൂഹം വിട ചൊല്ലും. ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് വരെ സ്പാല്‍ഡിങ് സെന്റ് നോര്‍ബര്‍ട്ട് കാത്തലിക് പള്ളിയിലാണ് സൊജന് അന്ത്യയാത്ര നല്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ബറോ പള്ളി വികാരി ഫാ ഡാനി മുഖ്യ കാര്‍മികനായി പങ്കെടുക്കുന്ന ശ്രുശ്രൂഷ ചടങ്ങില്‍ ഫാ ജിം ബര്‍ക്ക്, ഫാ ജിത്തു ജെയിംസ് മടത്തില്‍ എന്നിവരും സഹ കാര്‍മികരാകും.
പൊതുദര്‍ശനത്തിന് ശേഷം 20ന് മൃതദേഹം നാട്ടിലെക്ക് കൊണ്ട് പോകും. തുടര്‍ന്ന് 22 നായിരിക്കും നാട്ടില്‍ മൃതദേഹം സംസ്‌കരിക്കുക. ചങ്ങനാശേരി കുറുമ്പനാടം അസംപ്ഷന്‍ പള്ളിയിലാണ് സംസ്‌കാരം നടക്കുക.
രണ്ടു വര്‍ഷം മുന്നേയാണ് നഴ്‌സിംഗ് ഹോമിലെ കെയര്‍ അസിസ്റ്റന്റ് ജോലിയ്ക്കായി സോജന്റ് ഭാര്യ സജിനി ജോലിയ്‌ക്കെത്തിയത്. പിന്നാലെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സോജനും എത്തിയത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയും ചെയ്ത് സജിനി ജോലിയ്ക്ക് പോകുമ്പോള്‍ മക്കളുടെ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് കഴിയുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം സോജനെ തേടിയെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും സ്റ്റെയര്‍ കെയ്‌സ് ഇറങ്ങി താഴേക്കു വരാനുള്ള ശ്രമം സോജനെ എത്തിച്ചത് മരണത്തിലേക്കാണ്. സ്റ്റെയര്‍ കെയ്‌സിന്റെ അശാസ്ത്രീയമായ നിര്‍മ്മാണം കാരണം കാല്‍തെറ്റി താഴേക്ക് വീഴുകയായിരുന്നു.
പൊതുദര്‍ശനം നടക്കുന്ന പള്ളിയുടെ അഡ്രസ്:The Immaculate Conception & St Norbert Catholic Church
01775 722056
https://g.co/kgs/WHbkQcJ