യുകെയിലെ കെന്റില്‍ പബ്ബിന് പുറത്ത് വാലന്റൈന്‍സ് ദിനത്തില്‍ നടന്ന വെയിവയ്പ്പില്‍ 40 കാരി മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാത്രി 7 മണിയോടെ നോക്ക്‌ഹോള്‍ട്ടിലെ ത്രീ ഹോഴ്‌സ്ഷൂസില്‍ നടന്ന വെടിവയ്പ്പില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
വെടിയേറ്റയുടന്‍ സ്ത്രീ മരിച്ചിരുന്നു. ഡാര്‍ട്ട്‌ഫോര്‍ഡിന് സമീപം തേംസ് നദിക്ക് കുറുകെയുള്ള ക്വീന്‍ എലിസബത്ത് പാലത്തില്‍ നിന്ന് തോക്കുള്‍പ്പെടെ ഒരു വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി വെള്ളത്തിലേക്ക് ഇറങ്ങിയിരിക്കാനുള്ള സാധ്യത തള്ളികളയുന്നില്ലെന്നും പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട സ്ത്രീയ്ക്ക് പ്രതിയെ പരിചയയമുണ്ടെന്നാണ് കരുതുന്നത്. വെടിവയ്പ്പിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വെടിവയ്പ്പ് നടന്ന ശേഷം പബ് താല്‍ക്കാലികമായി അടച്ചിട്ടു.