അസോസിയേഷന്‍

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാന്‍ സുനില്‍ ജോര്‍ജ്; രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി

ഗ്ലോസ്റ്റെര്‍ഷെയര്‍: യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിയണ്‍ 2025 - 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച ഗ്ലോസ്റ്റെര്‍ഷെയറിലെ ഷ്രഡിങ്ങ്ടണ്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന യുക്മ സൗത്ത് വെസ്റ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതിയംഗം ടിറ്റോ തോമസ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റീജിയണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭേദഗതികള്‍ കൂടാതെ പൊതുയോഗം പാസ്സാക്കി. ട്രഷറര്‍ രാജേഷ് രാജ് അവതരിപ്പിച്ച വരവ് ചിലവ് കണക്കുകള്‍ പൊതുയോഗം അംഗീകരിച്ചു. തുടര്‍ന്ന് നടന്ന അദ്ധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് സുജു ജോസഫ് റീജിയണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്ന അംഗ അസ്സോസിയേഷനുകള്‍ക്കും കമ്മിറ്റിയംഗങ്ങള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറഞ്ഞു. യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, നാഷണല്‍ പിആര്‍ഒ അലക്‌സ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പൊതുയോഗത്തില്‍ സംബന്ധിച്ചു.


തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാന്‍ ചുമതലപ്പെട്ട ഇലക്ഷന്‍ കമ്മീഷണര്‍മാരായ കുര്യന്‍ ജോര്‍ജ് (ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍), അലക്സ് വര്‍ഗീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുക്മ സൗത്ത് വെസ്റ്റ് റീജിയന്റെ 2025 - 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ജനറല്‍ കൗണ്‍സില്‍ യോഗം ഏക കണ്ഠമായി തിരഞ്ഞെടുത്തു.


ദേശീയ സമിതിയംഗമായി രാജേഷ് രാജ് (എയ്ല്‍സ്ബറി മലയാളി സമാജം), റീജിയന്‍ പ്രസിഡന്റായി സുനില്‍ ജോര്‍ജ് (ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍), സെക്രട്ടറിയായി ജോബി തോമസ് (എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍), ട്രഷററായി ബേബി വര്‍ഗ്ഗീസ് ആലുങ്കല്‍ (സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ചാര്‍ളി മാത്യു (ഐ എം എ, ബാന്‍ബറി), ടെസ്സി മാത്യു (വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്‍), ജോയിന്റ് സെക്രട്ടറിമാരായി സാനി മൈക്കിള്‍ (പ്ലിമത് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍), ശാലിനി പി എസ് നായര്‍ (സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) എന്നിവരും ജോയിന്റ് ട്രഷററായി ബിനോ ഫിലിപ്പും ( ബേസിംഗ്സ്റ്റോക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) തിരഞ്ഞെടുക്കപ്പെട്ടു. സുജു ജോസഫ് (സാലിസ്ബറി മലയാളി അസോസിയേഷന്‍) എക്‌സ് ഒഫിഷ്യോ അംഗമായി തുടരും. ഇന്റെര്‍ണല്‍ ഓഡിറ്ററായി ഉമ്മന്‍ ജോണിനെ (സോമര്‍സെറ്റ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) നോമിനേറ്റ് ചെയ്തു.

സൗത്ത് വെസ്റ്റ് റീജിയണിലെ ആര്‍ട്ട്‌സ് കോര്‍ഡിനേറ്ററായി ബിജോയ് പി വര്‍ഗ്ഗീസിനെ ( എക്‌സിറ്റര്‍ മലയാളി അസോയിയേഷന്‍) നോമിനേറ്റ് ചെയ്തപ്പോള്‍ സ്‌പോര്‍ട്ട്‌സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്തത് ഇര്‍ഷാദ് മുഹമ്മദിനെയാണ് (ന്യൂബറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍) ബോട്ട് റേസ് കോര്‍ഡിനേറ്ററായി ജോഷി ജോണിനെയും (ഡെവണ്‍ മലയാളി അസോസിയേഷന്‍), നേഴ്സസ് ഫോറം കോര്‍ഡിനേറ്ററായി രാജേഷ് നടേപ്പിള്ളിയെയും (വില്‍റ്റ്ഷെയര്‍ മലയാളി അസോസിയേഷന്‍), ചാരിറ്റി കോര്‍ഡിനേറ്ററായി സുമിത് മോഹനെയും (ബാത്ത് മലയാളി കമ്മ്യൂണിറ്റി), യുക്മ ന്യൂസ് കോര്‍ഡിനേറ്ററായി ഡിനു ഡൊമിനിക്കിനെയും (സാലിസ്ബറി മലയാളി അസോസിയേഷന്‍) നോമിനേറ്റ് ചെയ്തു.

തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം (2025-2027)മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നതിനും, പ്രദേശത്തെ വിവിധ സംഘടനകളുമായി കൈകോര്‍ക്കുന്നതിനും അതുവഴി യുക്മയെന്ന പ്രസ്ഥാനത്തിനെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകട്ടെയെന്ന് പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ബേസിംഗ്സ്റ്റോക് കൗണ്‍സിലറും മുന്‍ യുക്മ നാഷണല്‍ സെക്രട്ടറിയുമായ സജീഷ് ടോം സംസാരിച്ചു. നിയുക്ത പ്രസിഡന്റ് സുനില്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി അര്‍പ്പിച്ചു.

  • യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  • കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
  • യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
  • മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
  • കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
  • സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
  • നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
  • കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
  • കവന്‍ട്രിയില്‍ 'ശ്രീനാരായണ ഗുരു ഹാര്‍മണി' മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions