ഇമിഗ്രേഷന്‍

ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കി

ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും മൂലം മലയാളികളടക്കമുള്ള വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ യുകെ ഉപേക്ഷിക്കാനിടയാക്കിയെന്ന് വ്യക്തമാക്കി ഹോം ഓഫീസ് കണക്കുകള്‍.2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ നല്‍കിയ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വര്‍ക്കര്‍ വിസയുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായി. കെയര്‍ വര്‍ക്കര്‍മാരെ ഷോര്‍ട്ടേജ് ഒക്കുപേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 2022 ഫെബ്രുവരി മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തില്‍ പ്രതിമാസ അപേക്ഷകരുടെ എണ്ണം 4,100 ല്‍ നിന്നും 18,300 ആയി ഉയര്‍ന്നിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഇത് താഴേക്ക് കൂപ്പു കുത്തുകയാണ്. 2024 മാര്‍ച്ചില്‍ അപേക്ഷിച്ചത് 2,400 പേര്‍ മാത്രമായിരുന്നു. പിന്നീട് ഈ കണക്ക് ഏറെ മാറ്റമില്ലാതെ കുറച്ചു മാസങ്ങള്‍ കൂടി തുടര്‍ന്നെങ്കിലും 2025 ല്‍ ലഭിച്ചത് 1900 അപേക്ഷകള്‍ മാത്രമായിരുന്നു എന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി അപേക്ഷിച്ചത് 23,200 പേരായിരുന്നു. 2023 ഏപ്രില്‍ മുതല്‍ 2024 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ലഭിച്ചതിനേക്കാള്‍ 81 ശതമാനം കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായത്.

2024 മാര്‍ച്ചിലായിരുന്നു സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാരെയും അവരുടെ കുടുംബത്തെയും ബാധിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റമുണ്ടായത്. വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ അവരുടെ കുടുംബത്തെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് സര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ, ഏകരായുള്ളവര്‍ക്കോ, കുടുംബത്തെ നാട്ടില്‍ വിട്ട് യുകെയിലേക്ക് വരാന്‍ തയ്യാറുള്ളവരോ ആയവര്‍ക്ക് മാത്രമേ വിസയ്ക്കായി അപേക്ഷിക്കാനാകൂ എന്ന സാഹചര്യം ഉണ്ടായി. ആശ്രിത വിസയ്ക്കുള്ള അപേക്ഷകളുടെ എണ്ണവും 2023 ഡിസംബര്‍ മുതല്‍ കുറഞ്ഞു തുടങ്ങിയിരുന്നു.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ കാര്യത്തിലും ഈ കുറവ് ദൃശ്യമാകുന്നുണ്ട്. 2024 ഏപ്രില്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍, തൊട്ട് മുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 10 ശതമാനം അപേക്ഷകള്‍ കുറവാണ് ലഭിച്ചത്. വിസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയര്‍ത്തിയതാണ് ഇതിന് പ്രധാന കാരണം.

ഉയര്‍ന്ന ജീവിത ചെലവും കുടിയേറ്റ വിരുദ്ധ നയങ്ങളും മൂലം പലരും യുകെയില്‍ തൊഴില്‍ തേടുന്നത് കുറച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.

  • ഗ്രാഡ്വേറ്റ് വിസ നയത്തിലും മാറ്റം; ആശങ്കയില്‍ യൂണിവേഴ്‌സിറ്റികള്‍
  • ബ്രിട്ടീഷ് വിസാ അപേക്ഷകളിലെ സുരക്ഷ പരിശോധന കൂടുതല്‍ കര്‍ശനമാക്കും; പ്രതികൂലമായി ബാധിക്കുക സ്‌കില്‍ഡ് വിസകളെ!
  • ജര്‍മനിയില്‍ മലയാളി നഴ്സുമാര്‍ക്ക് അവസരം; മാസ ശമ്പളം രണ്ട് ലക്ഷം, തൊഴില്‍ പരിചയം ആവശ്യമില്ല
  • യുകെ പാസ്പോര്‍ട്ട് ഫീസില്‍ വന്‍ വര്‍ധന; പുതുക്കിയ നിരക്ക് അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍
  • യുകെയിലേക്കുള്ള വിസിറ്റിംഗ് വിസക്കാര്‍ ഏപ്രില്‍ മുതല്‍ 10 പൗണ്ട് മുടക്കി ഇടിഎ എടുക്കണം
  • കഴിഞ്ഞ വര്‍ഷം അനുവദിച്ചത് 900,000ലേറെ വിസാ എക്‌സ്റ്റന്‍ഷന്‍; ഗുണം ചെയ്തത് ജോലിക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും
  • സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ ഹോം ഓഫീസ് മാനദണ്ഡങ്ങളിലെ പുതിയ മാറ്റങ്ങള്‍ നിലവില്‍
  • അഭയാര്‍ഥികള്‍ക്ക് ബ്രിട്ടിഷ് പൗരത്വം ഇനി സ്വപ്നം; അനധികൃത കുടിയേറ്റം തടയാന്‍ പുതിയ നിയമം
  • ഒറ്റമാസം അറുനൂറിലേറെ ഇമിഗ്രേഷന്‍ അറസ്റ്റ്; ഇന്ത്യന്‍ റെസ്റ്റോറെന്റുകളില്‍ റെയ്ഡ് , നാടുകടത്തല്‍ വര്‍ധിപ്പിക്കാനുള്ള ശ്രമവുമായി ലേബര്‍ സര്‍ക്കാര്‍
  • പോസ്റ്റ് സ്റ്റഡി വിസയില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിലേക്ക് സ്വിച്ച് ചെയ്യാന്‍ വേണ്ടത് കടുത്ത നിബന്ധനകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions