സിനിമ

കണ്ടിട്ട് എന്തിനാണ് ഈ കുറ്റം പറച്ചില്‍, 'മാര്‍ക്കോ'യെ വിമര്‍ശിച്ചവരോട് -പൃഥ്വിരാജ്

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ സിനിമയെ വിമര്‍ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പൃഥ്വിരാജ്. മലയാളത്തിലെ മോസ്റ്റ് വയന്‍ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.

പിന്നാലെ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സിനിമയിലെ വയലന്‍സ് കാരണമാകുന്നുവെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. ”മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്‌നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല.”

'ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെ കുറിച്ച് കുറ്റം പറയുന്നത്' എന്നാണ് പൃഥ്വിരാജ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മാര്‍ച്ച് 27ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്.

  • കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു-കൂവിയവര്‍ക്കെതിരെ നടി റിനി ആന്‍ ജോര്‍ജ്
  • 'അമ്മ' ഭാരവാഹിത്വം നടി അന്‍സിബ ഹസന്‍ രാജിവച്ചു
  • വിഡി സതീശനെ അല്ലാതെ മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്
  • വിജയ് ഒഴിയുന്ന ഒരു സീറ്റില്‍ മത്സരിക്കാന്‍ തൃഷ, ജയിച്ചാല്‍ ഉപമുഖ്യമന്ത്രി!
  • 'അരമനയുടെ തിണ്ണനിരങ്ങാന്‍ ബിജെപി നേതാക്കള്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ പിന്തുണയ്ക്കില്ല'-ലക്ഷ്മിപ്രിയ
  • നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു
  • ബിഗ് ബോസ് താരങ്ങള്‍ അഖില്‍ മാരാറും റോബിന്‍ രാധാകൃഷ്ണനും തോറ്റു തുന്നംപാടി
  • ജോജു ജോര്‍ജ്- ഷാജി കൈലാസ് ആക്ഷന്‍ ചിത്രം 'വരവ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി
  • 'വാഴ 2'യിലെ യുകെയിലെയടക്കം ജീവിത രംഗങ്ങള്‍ യാഥാര്‍ത്ഥ്യമെന്ന് കല്യാണി പണിക്കര്‍
  • 40 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിനെ അമേരിക്കയില്‍ വച്ച് കണ്ട് ആ പഴയ നായിക
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions