യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ സര്‍വ്വീസ് റദ്ദാക്കി പ്രൈമറി സ്‌കൂള്‍! ബ്രിട്ടനില്‍ വിവാദക്കൊടുങ്കാറ്റ്

ബ്രിട്ടന്റെ മറ്റ് മതങ്ങളോടുള്ള ബഹുമാനം പ്രകടിപ്പിക്കല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു. മറ്റ് മതങ്ങളില്‍ പെട്ടവരെ ബഹുമാനിക്കാന്‍ വാര്‍ഷിക ഈസ്റ്റര്‍ ആഘോഷങ്ങള്‍ റദ്ദാക്കിയ പ്രൈമറി സ്‌കൂള്‍ നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

സ്‌കൂളിന്റെ പ്രഖ്യാപനം നാണക്കേടും, വ്യാജവുമാണെന്ന ആരോപണങ്ങള്‍ക്ക് പുറമെ ഇനി ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കുന്ന അവസ്ഥ വരുമെന്ന ആശങ്കകളുമാണ് വ്യാപിക്കുന്നത്. ഹാംപ്ഷയറിലെ ഈസ്റ്റ്‌ലെയിലുള്ള നോര്‍വുഡ് പ്രൈമറി സ്‌കൂളാണ് മാതാപിതാക്കള്‍ക്കും, കെയറര്‍മാര്‍ക്കും ഈ വര്‍ഷം ഈസ്റ്റര്‍ ബോണെറ്റ് പരേഡും, ഈസ്റ്റര്‍ സര്‍വ്വീസും ഉണ്ടാകില്ലെന്ന് അറിയിച്ച് കത്ത് അയച്ചത്.

വൈവിധ്യങ്ങളോടുള്ള സ്‌കൂളിന്റെ ബഹുമാനം കാണിക്കാനാണ് ഈസ്റ്റര്‍ പരിപാടികള്‍ റദ്ദാക്കുന്നതെന്ന് ഹെഡ്ടീച്ചര്‍ സ്റ്റെഫാനി മാന്‍ഡര്‍ ന്യായികരിച്ചു. കൂടാതെ സ്‌കൂളില്‍ എല്ലാവരെയും സ്വീകരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാന അധ്യാപികയുടെ നിലപാട്.

ചില പ്രത്യേക മതങ്ങളുടെ മാത്രം ആഘോഷങ്ങള്‍ നടത്താതെ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്താനും, കുട്ടികളുടെയും, കുടുംബങ്ങളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കാനുമാണ് ഈ തീരുമാനമെന്ന് കത്തില്‍ വ്യക്തമാക്കി. 3 മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള മിക്‌സഡ് പ്രൈമറി സ്‌കൂളാണ് നോര്‍വുഡ് പ്രൈമറി സ്‌കൂള്‍.

എന്നാല്‍ വാര്‍ത്ത പരന്നതോടെ ഇനി സ്‌കൂള്‍ ക്രിസ്മസും റദ്ദാക്കുമോയെന്നാണ് ചോദ്യം ഉയരുന്നത്. അതേസമയം സ്‌കൂളില്‍ ജൂണ്‍ മാസത്തെ അഭയാര്‍ത്ഥി വാരാചരണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions