യു.കെ.വാര്‍ത്തകള്‍

കെറ്ററിംഗില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

യുകെയിലെ കെറ്ററിംഗില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. യുകെകെസിഎ കെറ്ററിംഗ്‌ യൂണിറ്റ് അംഗമായ ഷൈജു ഫിലിപ്പ്(51) ആണ് നിര്യാതനായത്. ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ മക്കളും ഭാര്യയുമായി സംസാരിച്ചിരിക്കവേ ഷൈജു പൊടുന്നനെ കുഴഞ്ഞു വീഴുക ആയിരുന്നു എന്നാണ് വീട്ടില്‍ എത്തിയ മലയാളികള്‍ പങ്കുവയ്കുന്ന വിവരം.

വീട്ടില്‍ കുഴഞ്ഞ് വീണ ഉടന സമീപവാസികളായ ഷിബു, ഷാജി, ജോബ് എന്നിവരെല്ലാം ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞു ഒട്ടേറെ ആളുകളാണ് പൊടുന്നനെ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ഉടനടി കെറ്ററിംഗ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

കെറ്ററിംഗ്‌ മലയാളി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഷൈജു ഭാര്യ ലിന്‍സിയ്ക്കും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മകള്‍ ആന്‍മരിയ ഷൈജുവിനും എ ലെവല്‍ വിദ്യാര്‍ത്ഥിയായ അന്‍സില്‍ ഷൈജുവിനും ഒപ്പം കെറ്ററിംഗില്‍ തന്നെയായിരുന്നു താമസം.

ഡല്‍ഹിയിലെ മുന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഷൈജു ഫിലിപ്പ് കോട്ടയം കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരേസാസ് ക്നാനായ ഇടവകാംഗമാണ്. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

  • യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പാലുത്പന്നങ്ങളും മാംസവും ബ്രിട്ടനിലേയ്ക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം
  • വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ രോഗിയെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാത്ത ജിപിക്ക് സമ്മാനം !
  • സ്ത്രീയ്ക്ക് അന്തിമ നിര്‍വചനവുമായി ബ്രിട്ടീഷ് സുപ്രീംകോടതി; വിധി ആഘോഷമാക്കി വനിതാവകാശ പ്രവര്‍ത്തകരും, എംപിമാരും
  • തലവേദനയായി സ്റ്റുഡന്റ് വിസ നിയമങ്ങള്‍, ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ നെട്ടോട്ടത്തില്‍
  • യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്
  • ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണ ലണ്ടന്‍ മലയാളി മരണമടഞ്ഞു
  • ബ്രിട്ടനില്‍ ബലാത്സംഗ കേസില്‍ മലയാളി 'ആള്‍ദൈവ'ത്തിന് ജയില്‍ ശിക്ഷ
  • പോലീസില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കായി വന്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവുമായി മാഞ്ചസ്റ്റര്‍ പോലീസ്
  • പുതിയ ശമ്പള വാഗ്ദാനവും നിരസിച്ച് ബിന്‍ തൊഴിലാളികള്‍; പണിമുടക്ക് തുടരും
  • കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെട്ടതിന് അമ്മയ്ക്ക് കോടതിയുടെ പിഴ ശിക്ഷ; യുകെ മലയാളികള്‍ ജാഗ്രതൈ!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions