യു.കെ.വാര്‍ത്തകള്‍

കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെയിലെ വെയില്‍സില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം മറ്റക്കര പതിക്കല്‍ കുടുംബാംഗം ബിജു ജോസ് (47) ആണ് മരിച്ചത്. മോറിസ്ടണ്‍ ആശുപത്രിയില്‍ നഴ്സായിരുന്ന ബിജു വെയില്‍സിലെ സ്വാന്‍സിയില്‍ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിജു ജോസിനെ സ്വാന്‍സിയ ബേ യൂണിവേഴ്സിറ്റി ഹെല്‍ത്ത്‌ ബോര്‍ഡിന്റെ മോറിസ്ടണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പുലര്‍ച്ചെ ജോലിക്ക് പോകാനായി തയാറെടുക്കവേ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മോറിസ്ടണ്‍ ആശുപത്രിയില്‍ തന്നെ നഴ്സായ ഭാര്യ സ്മിത ഉടന്‍ തന്നെ സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ : ജോയല്‍, ജൊവാന്‍, ജോഷ്.

സ്വാന്‍സിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു ബിജു. ഇരുപത് വര്‍ഷം മുന്‍പാണ് ബിജുവും കുടുംബവും യുകെയില്‍ എത്തുന്നത്. അവയവദാന സമ്മത പത്രം നേരത്തെ തന്നെ നല്‍കിയിരുന്നതിനാല്‍ ഈ ലോകത്ത് നിന്നും യാത്രയാകുമ്പോഴും കുറച്ച് പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബിജു ജോസ് വിടപറയുന്നത്.

ബിജുവിന് വേണ്ടി സ്വാന്‍സിയിലെ ജെന്റോസ് ഹോളിക്രോസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും കുര്‍ബാനയും നടന്നു. മൃതദേഹം നാട്ടില്‍ സാംസ്‌ക്കരിക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്നാനായ കാത്തലിക് ചര്‍ച്ചിലെ അംഗങ്ങളാണ് ബിജുവിന്റെ കുടുംബം.

  • വാട്‌സ്ആപ്പ് സന്ദേശങ്ങള്‍: ദമ്പതികളെ അറസ്റ്റ് ചെയ്ത പൊലീസ് 20000 പൗണ്ട് നഷ്ടപരിഹാരം നല്‍കി
  • പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ക്ക് കണ്‍സള്‍ട്ടന്റുമായി വീഡിയോ കോണ്‍ഫറന്‍സും രക്തപരിശോധനയും
  • ബാര്‍ക്ലേസും മോര്‍ട്ട്‌ഗേജ് നിരക്ക് വെട്ടിക്കുറച്ചു; വിപണിയ്ക്കു ആശ്വാസമാകും
  • അനധികൃത കുടിയേറ്റക്കാരെ പണം നല്‍കി ഒഴിപ്പിക്കും; അഭയാര്‍ത്ഥികള്‍ക്ക് പി ആര്‍ കിട്ടാന്‍ ഇനി 20 വര്‍ഷം; കടുത്ത പ്രഖ്യാപനവുമായി ഹോംസെക്രട്ടറി
  • നെഞ്ചുവേദനയെന്ന് പറഞ്ഞിട്ട് ദഹനപ്രശ്‌നമെന്ന് എഴുതിത്തള്ളി ഡോക്ടര്‍മാര്‍; എന്‍എച്ച്എസ് നഴ്‌സിന് ദാരുണാന്ത്യം
  • യുകെയില്‍ രോഗാവസ്ഥയിലും ജോലി ചെയ്യേണ്ടിവരുന്ന നഴ്‌സുമാര്‍; സര്‍വേ റിപ്പോര്‍ട്ട്
  • 600 അഭയാര്‍ത്ഥികളെ പഴയ സൈനിക ക്യാമ്പിലേക്ക് മാറ്റാന്‍ നീക്കം; വന്‍ പ്രതിഷേധം
  • മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് മേല്‍ മാന്‍ഷന്‍ ടാക്‌സ് ചുമത്തി 600 മില്ല്യണ്‍ പൗണ്ട് നേടാന്‍ ലക്ഷ്യമിട്ട് റേച്ചല്‍ റീവ്‌സ്
  • ബ്രിട്ടനില്‍ അഭയം ലഭിക്കുന്നവര്‍ക്ക് സ്ഥിര താമസത്തിന് 20 വര്‍ഷം കാത്തിരിക്കണം; പുതിയ കുടിയേറ്റ നയം വരുന്നു
  • സ്റ്റാര്‍മറെ തെറിപ്പിക്കാന്‍ അണിയറ നീക്കം സജീവം; ബജറ്റ് നിര്‍ണായകം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions