സിനിമാ ഓഡീഷന്റെ പേരില്‍ യുവ താരങ്ങളെ വലയില്‍ വീഴ്‌ത്തുന്ന സംഘം സജീവം. വ്യാജ ഓഡീഷന്റെ പേരില്‍ തമിഴ് സീരിയല്‍ താരത്തിന്റെ നഗ്‌ന വീഡിയോ ചോര്‍ത്തി തട്ടിപ്പ് സംഘം. പുതിയ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡീഷന്‍ എന്ന തരത്തിലായിരുന്നു നടിയെ തട്ടിപ്പ് സംഘം സമീപ്പിച്ചത്.
നഗ്‌നമായി അഭിനയിക്കേണ്ട രംഗവും കഥാപരിസരവുമാണ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് സംഘം സമീപ്പിച്ചത്. ഇത് പ്രകാരം ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ച നടിയുടെ വീഡിയോ പിന്നീട് ചില ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ തട്ടിപ്പ് സംഘം പ്രചരിപ്പിക്കുകയായിരുന്നു.
ഇതോടെയാണ് ഓഡീഷന്റെ പേരിലുള്ള തട്ടിപ്പാണ് നടന്നതെന്ന് മനസ്സിലായത്. ഇന്‍ഡസ്ട്രിയില്‍ അഭിനയ പരിചയമുള്ളവര്‍ പോലും തട്ടിപ്പിനിരയാവുന്നുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും സിനിമ രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നു.