സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ മോറിസണ്‍സ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികള്‍ മോറിസണ്‍സില്‍ ജോലി നോക്കുന്നുണ്ട്.
മീറ്റ്, ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മോറിസണ്‍ തയ്യാറെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സമ്മര്‍ദ്ദം മോറിസണിന് തിരിച്ചടിയാണ്.
അടച്ചുപൂട്ടുമ്പോള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് കുറച്ചുപേരെ നിയമിച്ചേക്കും. എങ്കിലും മുന്നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. 52 കഫേകള്‍, 35 ഓളം മീറ്റ് കൗണ്ടറുകള്‍, 35 ഫിഷ് കൗണ്ടറുകള്‍, നാലു ഫാര്‍മസികള്‍ എന്നിങ്ങനെയെല്ലാം അടച്ചുപൂട്ടും. അഞ്ച് ലണ്ടന്‍ സ്റ്റോറുകളില്‍ ഇന്‍ സ്‌റ്റോര്‍ കഫേകളും നിര്‍ത്തലാക്കും.
ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളേയും അടച്ചുപൂട്ടല്‍ തീരുമാനം ബാധിക്കും. ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളും അടച്ചുപൂട്ടിയേക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം തന്നെ നല്‍കുമെന്നും മോറിസണ്‍സ് അവകാശപ്പെടുന്നു.