തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്.വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം .ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പോലീസിനും കുടുംബം പരാതി നല്‍കി മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവന്‍ സന്തോഷ് ശിവദാസന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തില്‍ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇത് കുടുംബം തള്ളുന്നു.
ജോലി കിട്ടിയിട്ട് 13 മാസമേ ആയിട്ടുള്ളൂ. മേഘ അവസാനമായി ആരോടാണ് സംസാരിച്ചതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ജോലി ചെയ്യുന്ന വിമാനത്താവളത്തില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴി റെയില്‍പ്പാത ഇല്ലെന്നും എന്തിന് അങ്ങോട്ടേക്ക് പോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും പിതാവ് മധുസൂധനന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.