അസോസിയേഷന്‍

പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്

തൊടുപുഴ: ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോള്‍ തന്റെ രണ്ടുപെണ്‍മക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ജീവന്‍ വെടിഞ്ഞ തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം തീര്‍ക്കുന്നതിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തിയ ചാരിറ്റിയുടെ ലഭിച്ച പണം കരികുന്നം പഞ്ചായത്തു പ്രസിഡന്റ് കെ കെ തോമസ് (റ്റൂഫാന്‍ തോമസ്) കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറി. ബെന്നി പി ജേക്കബ് സന്നിഹിതനായിരുന്നു.

ശേഖരിച്ച 945 പൗണ്ട് (103399 രൂപ)യില്‍ 95,225 രൂപ, ഷൈനിയുടെ കടം തീര്‍ത്തതിനു ശേഷം ബാക്കിയായ 8147 രൂപയുടെ ചെക്ക് കരിങ്കുന്നം പഞ്ചായത്തില്‍ കരിങ്കുന്നത്ത് താമസിക്കുന്ന കിടപ്പു രോഗിയായ വരകില്‍ വീട്ടില്‍ ഷാജി വി.കെയ്ക്ക് കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ബീന റോബി കൈമാറി.


ഷൈനിയുടെ കടം വീട്ടുന്നതിനു നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും അത് വകവയ്ക്കാതെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റിക്കുവേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് നന്ദി അറിയിച്ചു. കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങള്‍ക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ഇടുക്കി ചാരിറ്റിയുടെ ലക്ഷ്യം.

ഈ ഉദ്യമത്തില്‍ ചാരിറ്റി ഗ്രൂപ്പിനൊപ്പം നിന്ന സൗത്ത് എന്‍ഡില്‍ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോര്‍ഡ് എന്‍ജിനീയര്‍ ജിമ്മി ചെറിയാന്‍, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റി പ്രസിഡണ്ട് ലാലു തോമസ്, ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ബിജു ജോര്‍ജ് എന്നിവരെ നന്ദിയോടെ ഓര്‍ക്കുന്നതായി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ ഭാരവാഹികള്‍ പറഞ്ഞു.

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. രക്ഷാധികാരി തമ്പി ജോസ്.

  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും
  • എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്ററില്‍; ഒരുക്കങ്ങള്‍ തുടങ്ങി
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളില്‍
  • സോണിയ ലൂബി യുക്മ നഴ്‌സിംഗ് പ്രൊഫഷണല്‍ ആന്‍ഡ് ട്രെയിനിംഗ് ലീഡ്
  • 25 വര്‍ഷത്തെ സേവന പാരമ്പര്യത്തില്‍ ലിമ; ഈസ്റ്റര്‍, വിഷു, ഈദ് സംഗമം കലാവിസ്മയങ്ങളുടെ സംഗമമായി
  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദര്ഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍മ്മ ഇന്റര്‍നാഷണല്‍
  • മനോജ് കുമാര്‍ പിള്ള യുക്മ ലയ്‌സണ്‍ ഓഫീസര്‍
  • കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
  • ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
  • യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions