യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മാര്‍ച്ചില്‍ 78000 പേരുടെ പണി പോയതായി റിപ്പോര്‍ട്ട്

യുകെയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവ്. ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ 78000 പേരുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. റേച്ചല്‍ റീവ്‌സിന്റെ ബജറ്റും ആഗോള തലത്തിലുള്ള പ്രതിസന്ധികളുമാണ് തൊഴില്‍ പ്രതിസന്ധിയ്ക്ക് കാരണം.

കോവിഡിന് പിന്നാലെ യുകെയില്‍ ഏറ്റവും അധികം പേര്‍ക്ക് ജോലി നഷ്ടമായിരിക്കുന്നത് ഇപ്പോഴാണ്. ഫെബ്രുവരിയില്‍ എണ്ണായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. മാര്‍ച്ചില്‍ 78000 പേര്‍ക്ക് ജോലി പോയെന്നും ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്ക് വ്യക്തമാക്കുന്നു. മ്പള പട്ടികയില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. മൂന്നു മസങ്ങളിലെ തൊഴിലില്ലായ്മ 4.4 ശതമാനമായി തുടരുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസിലും മറ്റ് സ്വകാര്യ ആരോഗ്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ പ്രതിന്ധിയിലാണ്. ചാന്‍സലറുടെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പേരാണ് ജീവനക്കാരെ വെട്ടികുറച്ചത്. അധിക ശമ്പള വര്‍ദ്ധനവ് വലിയ ബാധ്യതയിലേക്ക് നീക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ട്രംപിന്റെ താരിഫ് നയവും യുകെ വ്യവസായത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .

  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions