സിനിമ

കരള്‍ രോഗത്തെത്തുടര്‍ന്ന് നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാ​ദ് കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരും. സീരിയല്‍ താരങ്ങളുടെ സംഘടനയായ ‘ആത്മ’ അടിയന്തിര സഹായമായി ഒരു തുക നല്‍കിയെന്ന് ആത്മയുടെ വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂര്‍ പറഞ്ഞു. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ 'ആത്മ'യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് നടന്‍ കിഷോര്‍ സത്യവും മോഹന്‍ അയിരൂരും പറഞ്ഞു.

പറ്റുന്നവര്‍ സഹായിക്കണം എന്ന് ഞങ്ങള്‍ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. വിഷ്ണു പ്രസാദിന്റെ അനുമതിയോടെ ഒരു സാമ്പത്തിക സഹായത്തിന്റെ അപേക്ഷ എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും അഭിനയരംഗത്തുണ്ട്, അദ്ദേഹം അഭിനയിക്കുന്ന ഒരു സീരിയല്‍ ഇപ്പോള്‍ ഒരു ചാനലില്‍ ഉണ്ട് എന്നാണ് അറിവ്. അദ്ദേഹത്തിന് ഇത്രയും ഗുരുതരമായ അവസ്ഥ ആയതില്‍ ദുഃഖമുണ്ട്, വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.'- നടന്‍ കിഷോര്‍ സത്യ പറഞ്ഞു.

കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് സജീവമായ താരത്തിന് അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്.

  • ലാല്‍ ജോസ് നേതൃത്വം നല്‍കുന്ന ദ്വിദിന ആക്ടിങ് ആന്റ് ഫിലിം മേക്കിങ് വര്‍ക്ക്‌ഷോപ്പ് 14, 15 തീയതികളില്‍ ലണ്ടനില്‍
  • 'ദൃശ്യം 4നെപ്പറ്റി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല; 3ല്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്- ജീത്തു ജോസഫ്
  • അഭിനയിക്കാന്‍ വിളിച്ച സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത് നമ്മള്‍ പോലും അറിയില്ല; രമ്യ നമ്പീശന്‍
  • മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടും ഒരുമിക്കുന്നു
  • 'പദയാത്ര' ലൊക്കേഷനില്‍ മമ്മൂട്ടിക്ക് ആദരവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍
  • വിജയ്‌യുടെ ജനനായകന് വീണ്ടും തിരിച്ചടി; റിലീസ് അനുമതിയില്ല
  • ഒരു സമ്മര്‍ദത്തിനും വഴങ്ങില്ല; ഡിഎംകെ സര്‍ക്കാറിനെ താഴെ ഇറക്കണമെന്ന് വിജയ്
  • അടൂരിനൊപ്പം മമ്മൂട്ടിയുടെ പദയാത്ര
  • തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ പൊലീസ് യൂണിഫോമില്‍
  • ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരിപ്പേറ്, സംഘര്‍ഷം, യുവതി പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions