ചരമം

ലണ്ടനില്‍ ചികിത്സയിലിരുന്ന മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി


യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി കോട്ടയം സ്വദേശിനിയായ യുവതിയുടെ വേര്‍പാട്. ലണ്ടനില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നിത്യ മേരി വര്‍ഗീസ്(31) ആണ് മരണമടഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ചാണ് മരണം.

കോട്ടയം വാകത്താനം , ചക്കുപുരയ്ക്കല്‍, ഗ്രിഗറി ജോണിന്റെ (ജോര്‍ജി) ഭാര്യയാണ്. ഏറെനാള്‍ പിതാവിനൊപ്പം പാരഡൈസ് സ്റ്റുഡിയോ നടത്തിയിട്ടുള്ളതിനാല്‍ കോട്ടയം സ്വദേശികള്‍ക്ക് ഗ്രിഗറിയും ഭാര്യയും സുപരിചിതരാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് നിത്യ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.

ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം സെറ്റില്‍ ചെയ്തിരിക്കുന്നത്. അവിടെ നിന്ന് പ്രിയപ്പെട്ടവരെ കണ്ടു മടങ്ങിയ നിത്യയ്ക്ക് ഹൈദരാബാദില്‍ വച്ചുതന്നെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് യുകെയിലെത്തിയതിന് പിന്നാലെ സ്ഥിതി ഗുരുതരമാവുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു.

ലണ്ടനില്‍ നിത്യയും ഭര്‍ത്താവ് ഗ്രിഗറിയും താമസിക്കുന്ന സ്ഥലത്ത് ഇരുവരും സാമൂഹിക സാംസ്‌കാരിക പരിപാടിയില്‍ സജീവമാണ്. പെട്ടെന്നുള്ള നിത്യയുടെ വിയോഗത്തില്‍ ഞെട്ടലാണ് പ്രിയപ്പെട്ടവര്‍. പൊതു ദര്‍ശനത്തിന്റെയും സംസ്‌കാരത്തിന്റെയും കാര്യത്തില്‍ തീരുമാനമാകുന്നുള്ളൂ.

  • ബിജു ജോസഫിന് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ അന്ത്യ യാത്രാമൊഴിയേകും; പൊതുദര്‍ശനം ഔവര്‍ ലേഡി ഓഫ് റോസറി ചര്‍ച്ചില്‍
  • പ്രസീനയുടെ പൊതുദര്‍ശനവും സംസ്‌കാരവും 18ന്; വിടയേകാനൊരുങ്ങി പ്രിയപ്പെട്ടവര്‍
  • യുകെയില്‍ കൊട്ടാരക്കര സ്വദേശിയായ ഗൃഹനാഥന്‍ കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ചു
  • സൗത്താംപ്ടണിലെ ഷിന്റോയുടെ സംസ്‌കാരം 21ന്; അന്ത്യയാത്ര ചൊല്ലാനൊരുങ്ങി മലയാളി സമൂഹം
  • റാന്നിയില്‍ വൃദ്ധദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍
  • മലയാളി ദമ്പതികളുടെ കുഞ്ഞിന് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണു ദാരുണാന്ത്യം
  • കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍വിച്ചില്‍ മരണമടഞ്ഞ മേരിക്കുട്ടി ജെയിംസിന് യുകെ മലയാളി സമൂഹം വെള്ളിയാഴ്ച വിടയേകും
  • നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ്‌ നിര്യാതയായി
  • മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയ തൊടുപുഴ സ്വദേശി വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions