അസോസിയേഷന്‍

25 വര്‍ഷത്തെ സേവന പാരമ്പര്യത്തില്‍ ലിമ; ഈസ്റ്റര്‍, വിഷു, ഈദ് സംഗമം കലാവിസ്മയങ്ങളുടെ സംഗമമായി



ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (LIMA) തങ്ങളുടെ 25 വര്‍ഷത്തെ സേവന പാരമ്പര്യത്തിന്റെ തിളക്കത്തില്‍ സംഘടിപ്പിച്ച ഈസ്റ്റര്‍, വിഷു, ഈദ് സംയുക്ത ആഘോഷങ്ങള്‍ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ആഹ്‌ളാദകരമായ ഒത്തുചേരലും ഓര്‍മ്മിക്കത്തക്ക അനുഭവവുമായി. സംഘടനയുടെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തനം ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പഴയ സൗഹൃദങ്ങള്‍ പുതുക്കാനും ലിവര്‍പൂളില്‍ പുതിയതായി എത്തിച്ചേര്‍ന്നവരെ സമൂഹത്തിലേക്ക് സ്വാഗതം ചെയ്യാനും ഈ ആഘോഷവേദി ഉപകരിച്ചു.

ലിവര്‍പൂള്‍ കാര്‍ഡിനല്‍ കീനന്‍ ഹൈ സ്‌കൂളില്‍ നടന്ന ലിമയുടെ പരിപാടികള്‍ സാംസ്‌കാരിക വൈവിധ്യവും കലാസമ്പന്നതയും കൊണ്ട് മികച്ചു നിന്നു. ഹാളിനു പുറത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

ഈ വര്‍ഷത്തെ കലാപരിപാടികള്‍, 'ഒരുമ' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വിവിധങ്ങളായ കലാപ്രകടനങ്ങളുടെ മനോഹരമായ ഒരു സംഗമമായിരുന്നു. നൃത്തം, സംഗീതം തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍, തുടക്കം മുതല്‍ ഒടുക്കം വരെ ഒട്ടും മുഷിവില്ലാതെ കാണികളെ കണ്ണിനും കാതിനും മനസ്സിനും ഇമ്പമുള്ള മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ ലിമയുടെ 'ഒരുമ'യ്ക്ക് സാധിച്ചു.

കുട്ടികള്‍ക്കായി ആകര്‍ഷകമായ പരിപാടികളും ലിമ ഉള്‍പ്പെടുത്തിയിരുന്നു. രാധാ-കൃഷ്ണ മത്സരം, നമ്മുടെ തനത് വിഷുക്കണി ദര്‍ശനം, വിഷുക്കൈനീട്ടം എന്നിവ കുട്ടികളില്‍ ഏറെ സന്തോഷം നിറയ്ക്കുകയും നമ്മുടെ പൈതൃകം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. രാധാ-കൃഷ്ണ വേഷത്തില്‍ വന്ന കുട്ടികളെ നിറഞ്ഞ കൈയ്യടിയോടെയാണ് ഹാള്‍ സ്വീകരിച്ചത്. ജോയ് അഗസ്തിയും സജി മാക്കിലും ചേര്‍ന്ന് കുട്ടികള്‍ക്ക് വിഷുകൈനീട്ടം നല്‍കി.

ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് കേമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈസ്റ്റര്‍, വിഷു, ഈദ് എന്നീ മൂന്ന് പ്രധാന ആഘോഷങ്ങളെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായും ചിട്ടയായും വിജയകരമായും സംഘടിപ്പിച്ച ലിമയുടെ പ്രവര്‍ത്തനങ്ങളെ ലോര്‍ഡ് മേയര്‍ റിച്ചാര്‍ഡ് ചാള്‍സ് കെമ്പ് മുക്തകണ്ഠം പ്രശംസിച്ചു. മലയാളികള്‍ നല്ലൊരു സമൂഹമായി ഈ നാടിന്റെ വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവനകളെ മേയര്‍ അഭിനന്ദിച്ചു.


മെഴ്സി സൈഡിലെ മലയാളി സമൂഹത്തിന് മികച്ചൊരു ഒത്തുചേരലും കലാസാംസ്‌കാരികാനുഭവവും സാധ്യമാക്കിയ ലിമയുടെ സംഘാടന മികവിനെ പ്രശംസിച്ച മേയേഴ്‌സ് ആല്‍ഡര്‍ വുമണ്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിച്ചു. ലിമ പ്രസിഡണ്ട് സോജന്‍ തോമസിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി ആതിര ശ്രീജിത് സ്വാഗതം ആശംസിച്ചു.

ലിവര്‍പൂളിലെ കഴിവുറ്റ കലാകാരന്മാര്‍ അവതരിപ്പിച്ച മികച്ച നൃത്തങ്ങള്‍, സ്‌കിറ്റുകള്‍, മനോഹരമായ ഗാനങ്ങള്‍ എന്നിവ നിറഞ്ഞ സദസ്സിന്റെ നിരന്തരമായ പ്രോത്സാഹനം നേടി. 25 വര്‍ഷത്തെ കമ്മ്യൂണിറ്റി സേവനത്തിന്റെ അനുഭവപരിചയമാണ് ഇത്രയും മികച്ച രീതിയില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ ലിമയ്ക്ക് സഹായകമായതെന്ന് പലരും അഭിപ്രായപ്പെട്ടു. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടിക്കൊണ്ട് രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണവും ലിമ ഒരുക്കിയിരുന്നു.

ഈ സംഗമം കേവലം ആഘോഷങ്ങള്‍ക്കപ്പുറം, ലിവര്‍പൂളിലെ മലയാളി സമൂഹങ്ങള്‍ക്കിടയില്‍, പരസ്പരബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ സമൂഹത്തിലേക്ക് ചേര്‍ത്ത് നിര്‍ത്താനുമുള്ള ലിമയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നതായിരുന്നു.

  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും
  • എട്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമം ജൂണ്‍ 28ന് ലെസ്റ്ററില്‍; ഒരുക്കങ്ങള്‍ തുടങ്ങി
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 21ന് ലിവര്‍പൂളില്‍
  • സോണിയ ലൂബി യുക്മ നഴ്‌സിംഗ് പ്രൊഫഷണല്‍ ആന്‍ഡ് ട്രെയിനിംഗ് ലീഡ്
  • ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആദര്ഞ്ജലികള്‍ അര്‍പ്പിച്ച് ഓര്‍മ്മ ഇന്റര്‍നാഷണല്‍
  • മനോജ് കുമാര്‍ പിള്ള യുക്മ ലയ്‌സണ്‍ ഓഫീസര്‍
  • കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
  • ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
  • യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
  • യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions