ചരമം

നോര്‍വിച്ചില്‍ മരണമടഞ്ഞ മേരിക്കുട്ടി ജെയിംസിന് യുകെ മലയാളി സമൂഹം വെള്ളിയാഴ്ച വിടയേകും

നോര്‍വ്വിച്ചില്‍ അന്തരിച്ച നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ മേരിക്കുട്ടി ജെയിംസിന് (68) യുകെയിലെ മലയാളി സമൂഹം നാളെ വേദനയോടെ വിടയേകും. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി നോര്‍വിച്ച് മലയാളി സമൂഹത്തിലും സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത ക്‌നാനായ ഇടവകയിലും നീണ്ടൂര്‍ സംഗമത്തിലും സജീവ സാന്നിധ്യമായിരുന്നു മേരിക്കുട്ടി.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്നുവരെയാണ് പൊതുദര്‍ശനം. നോര്‍വിച്ചില്‍ സെന്റ് ജോര്‍ജ് റോമന്‍ കത്തോലിക്കാ ദേവാലയത്തിലാണ് പൊതുദര്‍ശനവും പ്രാര്‍ത്ഥനയും നടത്തുക.

ഗള്‍ഫിലായിരുന്ന കുടുംബം 2004 ലാണ് യുകെയിലെത്തിയത്. മേരിക്കുട്ടിയുടെ ഭര്‍ത്താവ് പരേതനായ നീണ്ടൂര്‍ മണ്ണാര്‍ക്കാട്ടില്‍ ജെയിംസ് നോര്‍വിച്ച് അസോസിയേഷന്‍ ഫോര്‍ മലയാളീസ് സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. പരേത ഞീഴൂര്‍ പാറയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ സഞ്ചു. സനു, സുബി

മരുമക്കള്‍ അനൂജ, സിമി

നോര്‍വിച്ച് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലിയും മരണാനന്തര ശുശ്രുഷകളും അര്‍പ്പിക്കും. സീറോമലബാര്‍ ഇടവക വികാരി ഫാ. ജിനു മുണ്ടനാടക്കല്‍, ക്നാനായ സുറിയാനി പള്ളി വികാരി ഫാ. ജോമോന്‍ പുന്നൂസ് എന്നിവര്‍ സഹകാര്‍മ്മീകത്വം വഹിക്കുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഒരുക്കിയിരിക്കുന്ന അനുശോചന വേളയില്‍ മേരിക്കുട്ടി ജയിംസിന്റെ ജീവിതം അനുസ്മരിക്കുകയും, അനുശോചന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയിട്ടാണ് സംസ്‌കാരം.

നീണ്ടൂര്‍ വി.മിഖായേല്‍ ക്നാനായ കത്തോലിക്കാ ദേവാലയ കുടുംബ കല്ലറയിലാണ് സംസ്‌കാരം.

പൊതു ദര്‍ശനം നടക്കുന്ന സ്ഥലം

Venue :St. George's R C Church, Sprowston Road, Norwich, Norfolk, NR3 4HZ

  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്
  • സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി മരണമടഞ്ഞു; വേദനയോടെ യുകെ മലയാളികള്‍
  • ലെസ്റ്റര്‍ മലയാളി മരണമടഞ്ഞു
  • അഖിലിന് വിടനല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം വെള്ളിയാഴ്ച; സംസ്‌കാരം നാട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions