നാട്ടുവാര്‍ത്തകള്‍

മൂന്ന് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതായി പാകിസ്ഥാന്‍

പാകിസ്ഥാന്‍ തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലേയ്ക്ക് ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടര്‍ന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തി. തങ്ങളുടെ മൂന്ന് വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നടപടി. പാക് വ്യോമസേനയുടെ നൂര്‍ഖാന്‍ (ചക്ലാല, റാവല്‍പിണ്ടി), മുരീദ് (ചക്വാല്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍ക്കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ക്കു നേരെ ഇന്ത്യ ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം.

മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ആക്രമിച്ചതായി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇസ്ലാമാദില്‍ പുലര്‍ച്ചെ നാലുമണിക്ക് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാക് സൈനിക മേധാവിയുടെ അവകാശവാദം.

അതേസമയം പാകിസ്ഥാന്റെ സൈനിക ആസ്ഥാനമായ റാവല്‍പിണ്ടിയിലടക്കം ഉഗ്ര ശബ്ദത്തോടെ സ്ഫോടനമുണ്ടായി. പാക് തലസ്ഥാനമായ ഇസ്ലാമാബാദില്‍നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലെയാണിത് സ്ഥിതിചെയ്യുന്നത്. വ്യോമതാവളത്തിന് തീപിടിച്ചതിന്റെയടക്കം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ പാകിസ്ഥാന്‍ എല്ലാ വ്യോമഗതാഗതവും നിര്‍ത്തിവെച്ചു. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചയ്ക്ക് 12 വരെ പാക് വ്യോമപാത അടച്ചതായി പാക് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

  • വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം പിഴയും
  • മലയാളി വയോധികയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; വീട്ടുജോലിക്കാരിയായ നേപ്പാളിയെ കാണാനില്ല
  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions