സിനിമ

എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ; എനിക്കൊരപേക്ഷയുണ്ട്- ദിലീപ്


ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി അടുത്തിടെയാണ് തീയേറ്ററിലെത്തിയത്. സിനിമയുടെ പ്രമോഷനില്‍ പങ്കെടുത്ത് ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

'വലിയ സന്തോഷത്തോടെയാണ് വേദിയില്‍ നില്‍ക്കുന്നത്. സല്‍വ ശക്തനായ ദൈവത്തോടും, എന്റെ സിനിമ കണ്ട പ്രേക്ഷകരോടും നന്ദി പറയുന്നു.'- എന്ന് പറഞ്ഞാണ് ദിലീപ് സംസാരിച്ചുതുടങ്ങിയത്. 'ഈ സിനിമ റിലീസാകുന്ന നിമിഷം വരെ വലിയ പരസ്യങ്ങളൊന്നും നല്‍കിയിരുന്നില്ല. ഈ സിനിമയ്ക്ക് ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയത് ഇവിടത്തെ മലയാളി പ്രേക്ഷകരാണ്. കാരണം മൗത്ത് പബ്ലിസിറ്റിയെന്ന് പറയുന്നത് ഏറ്റവും വലുതാണ്.'- ദിലീപ് പറഞ്ഞു.

'ഈ സിനിമയെ വലിയ വിജയത്തിലെത്തിക്കാന്‍ വേണ്ടി നിങ്ങളെല്ലാവരും തരുന്ന സ്‌നേഹത്തിന് വലിയ നന്ദിയുണ്ട്. എനിക്ക് ഒരപേക്ഷയുണ്ട്. എങ്ങനെ വേണമെങ്കിലും എടുക്കാം. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ അടിച്ചിടാന്‍ വേണ്ടി കൂടെ നിന്ന ആളുകളല്ലേ നിങ്ങളൊക്കെ. എഴുന്നേറ്റ് നില്‍ക്കാന്‍ നോക്കുന്ന സമയത്ത് നിങ്ങള്‍ക്ക് എന്റെ കൂടെ നിന്നുകൂടെ. വളരെ സന്തോഷമുണ്ട്. എല്ലാവരുടെയും അനുഗ്രഹങ്ങളും സഹായങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിച്ചുകൊണ്ട് നന്ദി. ഒരുപാടൊരുപാട് നന്ദി.'- ദിലീപ് പറഞ്ഞു.

ന​വാ​ഗ​ത​നായ​ ​ബി​ന്റോ​ ​സ്റ്റീ​ഫ​ന്‍​ ആണ് ​പ്രി​ന്‍​സ് ​ആ​ന്റ് ​ഫാ​മി​ലിയുടെ സംവിധായകന്‍.​ ​ദി​ലീ​പി​ന്റെ​ 150​-ാ​മ​ത് ​ചി​ത്ര​മാ​ണിത്. ധ്യാന്‍​ ​ശ്രീ​നി​വാ​സ​ന്‍,​ ​സി​ദ്ദി​ഖ്,​ ​ബി​ന്ദു​ ​പ​ണി​ക്ക​ര്‍,​ ​മ​ഞ്ജു​പി​ള്ള,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​അ​ശ്വി​ന്‍​ ​ജോ​സ്,​ ​പാര്‍വ​തി​ ​രാ​ജ​ന്‍ ​ശ​ങ്ക​രാ​ടി​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​നി​ര​വ​ധി​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു.​ ​ര​ച​ന​ ​ഷാ​രി​സ് ​മു​ഹ​മ്മ​ദ്.​ ​മാ​ജി​ക് ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ന്‍​ ​ലി​സ്റ്റിന്‍​ ​സ്റ്റീ​ഫ​ന്‍​ ​ആ​ണ് ​നി​ര്‍​മ്മാ​ണം.

  • മോഹന്‍ലാലിനെ ആദരിച്ച് ശ്രീലങ്കന്‍ പാര്‍ലമെന്റ്, ഏറെ അഭിമാനമുണ്ടെന്ന് താരം
  • ജഗതിയുടെ അഭിനയ രീതിയെ വിമര്‍ശിച്ച ലാലിനെതിരെ പരിഹാസം
  • 'ചാന്തുപൊട്ട്' വിളി കാരണം വേദനിച്ചവരോട് ക്ഷമ ചോദിച്ച് ബെന്നി പി. നായരമ്പലം
  • പണം നല്‍കാത്തതിനാല്‍ സിനിമയ്ക്ക് മോശം റിവ്യൂ നല്‍കി; പരാതിയുമായി നിര്‍മാതാവ്
  • മഞ്ജു വാര്യരുടെ അച്ഛന്‍ പണ്ട് മഞ്ജുവിനായി ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നുകണ്ട കാര്യം വെളിപ്പെടുത്തി ഉര്‍വശി
  • ഇന്ത്യ തുര്‍ക്കിയെ സഹായിച്ചു, അവര്‍ തിരിച്ചു ചെയ്തത് വലിയ തെറ്റ് - നിലപാട് വ്യക്തമാക്കി ആമിര്‍ ഖാന്‍
  • ആകെ നെഗറ്റിവിറ്റി, മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന്‌ ഉണ്ണി മുകുന്ദന്‍
  • 'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു- സനല്‍ കുമാര്‍ ശശിധരന്‍
  • പോളോ കളിക്കുന്നതിനിടെ തേനീച്ച തൊണ്ടയില്‍ കുടുങ്ങി ഹൃദയാഘാതം; കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവ് മരിച്ചു
  • സഹപ്രവര്‍ത്തകര്‍ മരണപ്പെട്ടു, വിദ്യാര്‍ഥികളെ കാണാതായി: അഹമ്മദാബാദില്‍ നിന്നും എലിസബത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions